“ബൈബിളില്‍ സൂക്ഷിച്ച ഒരു ചെമ്പരത്തിപ്പൂവിതളിന്റെ ഓര്‍മ്മ”


ഭരണങ്ങാനം: ചെറുപ്രായത്തില്‍ അല്‍ഫോന്‍സാമ്മയുടെ കബറിടത്തിലെത്തിയപ്പോള്‍ അവിടെ നിന്ന് എടുത്ത ചെമ്പരത്തിപ്പൂവിന്റെ ഇതള്‍ താന്‍ ബൈബിളിനുള്ളില്‍ നിധി പോലെ സൂക്ഷിച്ചിരുന്നുവെന്ന സീറോ മലബാര്‍ സഭ കൂരിയ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍. അല്‍ഫോന്‍സാമ്മയുടെ തിരുനാളിനോട് അനുബന്ധിച്ച് കബറിടത്തിങ്കില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്കുകയായിരുന്നുഅദ്ദേഹം.

എന്നും ബൈബിള്‍ വായിക്കാന്‍ തുറക്കുമ്പോള്‍ കാണുന്ന ആ പുഷ്പത്തിന്റെ ഇതളുപോലും പരിശുദ്ധമാണെന്ന് വിശ്വാസമുണ്ടായിരുന്നു. വിശുദ്ധി സൂക്ഷിക്കുന്ന ജീവിതങ്ങള്‍ മണ്ണോടു ചേര്‍ന്നാലും ആ മണ്ണുപോലും വിശുദ്ധമാണ്. ആ മൃതി കുടീരത്തോടു ചേര്‍ന്നുകിടക്കുന്ന പുഷ്പദളങ്ങള്‍ക്കു പോലും ആത്മീയ ശാരീരിക സൗഖ്യശക്തിയുണ്ടാകും. മാര്‍ വാണിയപ്പുരയ്ക്കല്‍ പറഞ്ഞു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.