സീറോ മലബാര്‍ മെത്രാന്മാരുടെ അംദ്‌ലമിന സന്ദര്‍ശനം നാളെ മുതല്‍

വത്തിക്കാന്‍ സിറ്റി: സീറോ മലബാര്‍ സഭ മെത്രാന്മാരുടെ അംദ്‌ലമിന സന്ദര്‍ശനം നാളെ ആരംഭിക്കും. 14 ന് സമാപിക്കും. മേജര്‍ ആര്‍ച്ചു ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ നേതൃത്വത്തില്‍ 51 സീറോ മലബാര്‍ രൂപതകളിലെ മെത്രാന്മാരാണ് അംദ്‌ലമിന സന്ദര്‍ശനത്തിനായി എത്തുന്നത്.

ഒക്‌ടോബര്‍ മൂന്നിന് രാവിലെ എട്ടു മണിക്ക് വിശുദ്ധ പത്രോസിന്റെ കബറിടത്തിങ്കല്‍ ഒന്നിച്ചര്‍പ്പിക്കുന്ന വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം ഫ്രാന്‍സിസ് മാര്‍പാപ്പയെ മെത്രാന്‍ സംഘം കാണും. വത്തിക്കാന്‍ കൂരിയായിലെ പതിനാറ് കാര്യാലയങ്ങളും മെത്രാന്മാര്‍ സന്ദര്‍ശിക്കുകയും കൂടിയാലോചനകള്‍ നടത്തുകയും ചെയ്യും.

ആഗോള കത്തോലിക്കാ സഭയിലെ എല്ലാ മെത്രാന്മാരും അഞ്ചു വര്‍ഷത്തിലൊരിക്കല്‍ മാര്‍പാപ്പയുമായി കണ്ടുമുട്ടുകയും സംസാരിക്കുകയും ചെയ്യേണ്ട സന്ദര്‍ശനമാണ് അംദ്‌ലമിന.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.