സീറോ മലബാര്‍ ദേശീയ കണ്‍വന്‍ഷനില്‍ വചനം പ്രഘോഷിക്കാന്‍ പഴയകാല ചലച്ചിത്രതാരം മോഹിനിയും

ഹൂസ്റ്റണ്‍: ഓഗസ്റ്റ് ഒന്നു മുതല്‍ നാലുവരെ നടക്കുന്ന സീറോ മലബാര്‍ ദേശീയ കണ്‍വന്‍ഷനില്‍ പ്രമുഖരായ വചനപ്രഘോഷകര്‍ക്കൊപ്പം പ്രസംഗത്തിന് പഴയകാല മലയാളം- തമിഴ് ചലച്ചിത്രതാരം മോഹിനിയും.

തമിഴ്‌നാട്ടിലെ ഒരു ബ്രാഹ്മണ കുടുംബത്തില്‍ ജനിച്ച മോഹിനി വിവാഹാനന്തരമാണ് ക്രിസ്തീയ വിശ്വാസത്തിലേക്ക് വന്നത്. ദാമ്പത്യബന്ധത്തിലുണ്ടായ ചില പ്രശ്‌നങ്ങളാണ് തന്നെ ക്രിസ്തുവിലേക്ക് അടുപ്പിച്ചതെന്ന് മോഹിനി തുറന്നുപറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ വാഷിംങ്ടണില്‍ ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പമാണ് താമസം. ക്രിസ്റ്റീന മോഹിനി എന്നാണ് അറിയപ്പെടുന്നതും.

നാടോടി, പരിണയം, ഈ പുഴയും കടന്ന്, സൈന്യം തുടങ്ങിയവയാണ് മോഹിനി അഭിനയിച്ച പ്രമുഖ മലയാളചിത്രങ്ങള്‍.

സീറോ മലബാര്‍ ദേശീയ കണ്‍വന്‍ഷനില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, മാര്‍ ജോസഫ് പാംപ്ലാനി, മാര്‍ തോമസ് തറയില്‍ തുടങ്ങിയവരും പങ്കെടുക്കും. ഫാ. ഡാനിയേല്‍ പൂവണ്ണത്തിലാണ് കണ്‍വന്‍ഷന്‍ നയിക്കുന്നത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.