സീറോ മലബാര്‍ സഭയുടെ പുതിയ വിശുദ്ധകുര്‍ബാനയിലെ ഗാനങ്ങള്‍ക്ക് ഈണം നല്കിയത് ഈ സന്യാസിനി

സീറോ മലബാര്‍സഭയുടെ പുതിയ വിശുദ്ധ കുര്‍ബാനയിലെ ഗാനങ്ങള്‍ ഇതിനകം ശ്രദ്ധേയമായി കഴിഞ്ഞു. ഭക്തിസാന്ദ്രമായ ഈണമെന്ന് വിശ്വാസികള്‍ ഒന്നടങ്കം പറയുന്നു.

എന്നാല്‍ അവരില്‍ പലര്‍ക്കുമറിയില്ല മനോഹരമായ ഈ ഗാനങ്ങള്‍ക്ക് ഈണം നല്കിയിരിക്കുന്നത് ഒരു സന്യാസിനിയാണെന്ന്. സിസ്റ്റര് മേരി കൂട്ടിയാനിക്കലാണ് ഈ സംഗീതജ്ഞ. ദിവ്യകാരുണ്യ ആരാധനാ സന്യാസിനി സമൂഹാംഗമായ സിസ്‌ററര്‍ മേരി ഇതിനകം 2500 ല്‍ അധികം ഗാനങ്ങള്‍ക്ക് രചനയും സംഗീതവും നല്കിയിട്ടുണ്ട്. എന്നാല്‍ അതില്‍ നിന്നെല്ലാം കൂടുതല്‍ ഹൃദയഹാരിയാണ് കുര്‍ബാനഗീതങ്ങള്‍. ദിവ്യകാരുണ്യത്തിന്റെ ഉള്‍ത്തുടിപ്പുകള്‍ ഏറ്റുവാങ്ങിയ ഒര ുസന്യാസസമൂഹത്തിലെ അംഗമായതുകൊണ്ടുകൂടിയാവാം അപ്രകാരം സാധിച്ചിരിക്കുന്നത്.

തലശ്ശേരിസെന്റ് ജോസഫ് പ്രോവിന്‍സിലെ അംഗമാണ്.

സീറോ മലബാര്‍സഭയുടെ പുതിയ വിശുദ്ധ കുര്‍ബാനയിലെ ഗാനങ്ങള്‍ കേൾക്കുവാൻ…..മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.