മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്ന മക്കള്‍ സ്‌ഫോടകവസ്തുക്കള്‍ പോലെ: മാര്‍ കല്ലറങ്ങാട്ട്

പാലാ : മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്ന മക്കള്‍ സ്‌ഫോടകവസ്തുക്കള്‍ പോലെയാണെന്ന് പാലാ രൂപതാധ്യക്ഷന്‍ മാര്‍ജോസഫ് കല്ലറങ്ങാട്ട്.

സീറോ മലബാര്‍ സിനഡല്‍ കമ്മീഷന്‍ ഫോര്‍ ഫാമിലി, ലെയ്‌ററി ആന്റ് ലൈഫും പാലാ രൂപതാ ജാഗ്രതാസമിതിയും ചേര്‍ന്ന് സംഘടിപ്പിച്ച ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

താടി കത്തുമ്പോള്‍ ബീഡി കത്തിക്കാന്‍ ആഗ്രഹിക്കുന്നവര്‍ നമ്മുടെ സമൂഹത്തിലുണ്ട്. ഉണക്കപ്പുല്ലില്‍ തീയിട്ട ശേഷം അയ്യോ തീ പിടിച്ചേ എന്ന് വിലപിച്ചിട്ടു കാര്യമില്ല.വാളെടുത്തല്ല വാക്കാല്‍ മാതാപിതാക്കള്‍ മക്കളെ നേര്‍വഴിക്ക് നിയിക്കണം. കലാലയങ്ങളില്‍ പെരുകിവരുന്ന മയക്കുമരുന്ന് ഉപയോഗം ആശങ്കാജനകവും അപകടകരവുമാണ്. കുട്ടികളുമായി ബന്ധപ്പെടുന്നവര്‍ അവരുടെ നന്മയ്ക്കായി പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ അതു കുറ്റകരമാണ്. ലഹരിവിരുദ്ധപ്രവര്‍ത്തനത്തിന്‌റ അംബാസിഡറായി കുട്ടികളെ വളര്‍ത്തിയെടുക്കണം. മാര്‍ കല്ലറങ്ങാട്ട്പറഞ്ഞു.

മയക്കുമരുന്നിനെതിരെ മതഭേദമന്യേ പൊതുസമൂഹം രംഗത്തുവരേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം എടുത്തുപറഞ്ഞു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.