സീറോ മലബാര്‍ സിനഡ് ആരംഭിച്ചു, 13 ന് സമാപിക്കും

കാക്കനാട്: സീറോ മലബാര്‍ സഭയുടെ സിനഡ് ആരംഭിച്ചു. 13 ന് സമാപിക്കും.സീറോ മലബാര്‍ സഭയുടെ പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പിനെ തിരഞ്ഞെടുക്കാനായിട്ടാണ് സിനഡ് സമ്മേളിക്കുന്നത്. കര്‍ദിനാള്‍ മാര്‍ജോര്‍ജ് ആലഞ്ചേരി രാജി സമര്‍പ്പിച്ചതിനെതുടര്‍ന്നാണ് പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പിനെ തിരഞ്ഞെടുക്കാനായി സിനഡ് ചേരുന്നത്.

പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പിനെ തിരഞ്ഞെടുത്തിന് ശേഷം വിളിച്ചുചേര്‍ക്കപ്പെടുന്ന സിനഡ് സമ്മേളനത്തിലായിരിക്കും കൂടുതല്‍ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുകയെന്ന് അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ് മാര്‍് സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ അറിയിച്ചു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.