സീറോ മലബാര്‍ സിനഡിന്റെ പ്രത്യേക സമ്മേളനം ജൂണ്‍ 14 ന്

കാക്കനാട്: സീറോ മലബാർ സഭയുടെ മുപ്പത്തിരണ്ടാമത് മെത്രൻ സിനഡിന്റെ പ്രത്യേക സമ്മേളനം ജൂൺ 14 വെള്ളിയാഴ്ച്ച വൈകിട്ട് ഓൺലൈനിൽ നടക്കും. 5.00 മുതൽ 7.00 വരെയുള്ള സമയത്താണ് സിനഡ് ചേരുന്നത്. ഇതു സംബന്ധിച്ച വിജ്ഞാപനം മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ മെത്രാന്മാർക്ക് നല്കി.

ഏകീകൃത വിശുദ്ധ കുർബാനയർപ്പണ രീതി എറണാകുളം-അങ്കമാലി അതിരൂപതയിൽ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ച് തീരുമാനിക്കുന്നതിനാണ് പ്രത്യേക സിനഡുസമ്മേളനം .മറ്റു വിഷയങ്ങളൊന്നും ഈ സമ്മേളനത്തിൽ ചർച്ച ചെയ്യുന്നതല്ലെന്ന് മേജർ ആർച്ച് ബിഷപ്പ്അറിയിച്ചു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.