വീണ്ടും ക്രൈസ്തവ സ്‌നേഹം പ്രകടിപ്പിച്ച് ട്രംപ്, അമേരിക്കയില്‍ ബൈബിളിന് ഇറക്കുമതി ചുങ്കം ഒഴിവാക്കി

വാഷിംങ് ടണ്‍ ഡിസി: ക്രൈസ്തവപക്ഷ നിലപാടുകള്‍ കൊണ്ടു ശ്രദ്ധേയനായ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മറ്റൊരു നിലപാടും ലോകമെങ്ങുമുള്ള ക്രൈസ്തവവിശ്വാസികള്‍ക്ക് സന്തോഷം പകരുന്നു. ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നവയുടെ മേല്‍ ചുമത്തുന്ന ചുങ്കത്തില്‍ നിന്ന് ബൈബിളിനെ ഒഴിവാക്കിയതാണ് ട്രംപിന്റെ പുതിയ നടപടി.

300 ബില്യന്‍ ഡോളര്‍ വര്‍ദ്ധനവാണ് ചൈനീസ് ഉല്‍പ്പന്നങ്ങളുടെ മേല്‍ അമേരിക്ക ചുമത്തുന്നത് ബൈബിളിനും ഇതു ബാധകമാകുമ്പോള്‍ വില്പനയെ അതു ബാധി്ക്കുമെന്ന നിരീക്ഷണമാണ് ബൈബിളിനെ ചുങ്കത്തില്‍ നിന്ന് ഒഴിവാക്കാന്‍ ട്രംപിനെ പ്രേരിപ്പിച്ചത്.

അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഗ്രന്ഥങ്ങളില്‍ ഒന്നാം സ്ഥാനമാണ് ബൈബിളിനുള്ളത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.