ട്രംപ് ഇലക്ഷന്‍ പ്രചരണം ആരംഭിച്ചു, യേശു നാമത്തോടെ

ഫ്‌ളോറിഡ: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അടുത്തവര്‍ഷത്തേക്കുള്ള ഇലക്ഷന്‍ പര്യടനത്തിന് തുടക്കം കുറിച്ചു. പേഴ്‌സണല്‍ പാസ്റ്റര്‍ ആയ പോള വൈറ്റ് നയിച്ച പ്രാര്‍ത്ഥനാശുശ്രൂഷയോടെയാണ് ട്രംപിന്റെ ഇലക്ഷന്‍ പര്യടനത്തിന് ആരംഭമായത്.

യേശു നാമത്തിന്റെ ശക്തിയാല്‍ ട്രംപിനെതിരെയുള്ള പൈശാചിക ശക്തികള്‍ തകര്‍ന്നുവീഴുമെന്ന് പ്രാര്‍ത്ഥനാശുശ്രൂഷയില്‍ പോള പറഞ്ഞു.

ക്രിസ്തീയ വിശ്വാസത്തിന്റെ പരസ്യമായ പ്രചാരകനാണ് ട്രംപ്. ക്രിസ്തീയ സനാതന മൂല്യങ്ങള്‍ക്ക് വേണ്ടിയാണ് അദ്ദേഹം നിലയുറപ്പിച്ചിരിക്കുന്നതും. അതുകൊണ്ട് തന്നെ അബോര്‍ഷന്‍ അനുകൂലികള്‍ക്ക് ട്രംപ് എതിരാളിയാണ്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.