തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ് ഡോ. തോമസ് ജെ നെറ്റോയും സഹായമെത്രാന്‍ ഡോ.ക്രിസ്തുദാസും പ്രതിപ്പട്ടികയില്‍

വിഴിഞ്ഞം: വിഴിഞ്ഞം സമരത്തിനിടെയുണ്ടായ സംഘര്‍ഷത്തിന്റെ പേരില്‍ ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ് ഡോ.തോമസ് ജെ നെറ്റോയെയും സഹായമെത്രാന്‍ ഡോ. ക്രിസ്തുദാസിനെയും ഒന്നും രണ്ടും പ്രതികളാക്കി പോലീസ് കേസെടുത്തു.

കൂടാതെ അമ്പതോളം വൈദികരും പ്രതിപ്പട്ടികയില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. സമരസമിതി ജനറല്‍ കണ്‍വീനറും ലത്തീന്‍ അതിരൂപത വികാരി ജനറലുമായ ഫാ.ജൂയിന്‍ പെരേരയും പ്രതിയാണ്.

വധശ്രമം, ഗൂഢാലോചന,കലാപാഹ്വാനം, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് പ്രതികളെ ചേര്‍ത്തിരിക്കുന്നത്. ആര്‍ച്ച് ബിഷപും സഹായമെത്രാനും സ്ഥലത്തില്ലെന്നിരിക്കെ ഇരുവരെയുംപ്രതിപ്പട്ടികയില്‍ ചേര്‍ത്തത് സര്‍ക്കാരിന്റെ പ്രതികാര നടപടിയാണെന്ന് ഫാ.യൂജിന്‍ പെരേര ആരോപിച്ചു.

മെത്രാന്മാരെ പ്രതിയാക്കിയ സംഭവം കേട്ടുകേള്‍വി പോലുമില്ലാത്തതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ആരോപിച്ചു. അദാനിക്കുവേണ്ടി എന്തും ചെയ്യുമെന്ന നിലയിലേക്ക് പിണറായി സര്‍ക്കാര്‍ എത്തിയിരിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.