കത്തോലിക്കാ പ്രബോധനം അനുസരിച്ച് ജയില്‍ നവീകരണം ലക്ഷ്യമിട്ട് പ്രിസണ്‍ ചാരിറ്റി


ലണ്ടന്‍: കത്തോലിക്കാ പ്രബോധനം അനുസരിച്ച് ജയില്‍നവീകരിക്കാന്‍ പഞ്ചവത്സര പദ്ധതികളുമായി യുകെയിലെ നാഷനല്‍ പ്രിസണ്‍ ചാരിറ്റി.( pact)

ജയില്‍ വാസികളുടെ പുനരധിവാസവുമായി ബന്ധപ്പെട്ടുള്ള നിയമപരിഷ്‌ക്കരണത്തിന് ചാരിറ്റി പ്രവര്‍ത്തകര്‍ക്ക് പ്രചോദനമായി നിലകൊള്ളുന്നത് എല്ലാ മനുഷ്യര്‍ക്കും തുല്യ ആദരവ് നല്കണമെന്ന കത്തോലിക്കാസഭയുടെ പ്രബോധനമാണ്. മനുഷ്യര്‍ ഏത് അവസ്ഥയിലായാലും അവരെ ആദരിക്കണം. കാരണം ഓരോ മനുഷ്യനും ദൈവസൃഷ്ടിയാണ്.

ജയില്‍വിമുക്തരായവരെ സമൂഹത്തിലേക്ക് തിരികെ കൊണ്ടുവരിക എന്നതും ഇവരുടെ ലക്ഷ്യങ്ങളില്‍ പെടുന്നു. ഒരിക്കല്‍ കുറ്റവാളി എന്ന് പേരു വീണാല്‍ അതില്‍ നിന്ന് രക്ഷപ്പെടുക അത്ര എളുപ്പമല്ല. ചാരിറ്റിയിലെ അംഗങ്ങള്‍ പറയുന്നു.

ജയില്‍വാസികളായിരുന്ന നാല്പതു ശതമാനത്തോളം ആളുകള്‍ക്ക് കുടുംബാംഗങ്ങളില്‍ നിന്ന് വേണ്ടത്ര പിന്തുണ കിട്ടുന്നില്ല. ആയിരത്തോളം വോളന്റിയേഴ്‌സിന് പരിശീലനം നല്കിയാണ് ജയില്‍നവീകരണവുമായി ബന്ധപ്പെട്ടപ്രവര്‍ത്തനങ്ങളെ കത്തോലിക്കാധിഷ്ഠിതമായി മുന്നോട്ടു കൊണ്ടുപോകുന്നത്.

ഇംഗ്ലണ്ടിലും വെയില്‍സിലും ഉടനീളം ജയിലുകളില്‍ കഴിയുന്നവര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും വേണ്ട സഹായ സഹകരണങ്ങള്‍ നല്കുന്ന കത്തോലിക്കാ ചാരിറ്റിയാണ് pact.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.