കുടിയേറ്റക്കാര്‍ക്കുവേണ്ടിയുള്ള മാര്‍പാപ്പയുടെ പ്രത്യേക കുര്‍ബാന ജൂലൈ എട്ടിന്

വത്തിക്കാന്‍ സിറ്റി: കുടിയേറ്റക്കാര്‍ക്കുവേണ്ടിയുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രത്യേക കുര്‍ബാന ജൂലൈ എട്ടിന് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ അര്‍പ്പിക്കും. ലാമ്പദൂസെയിലെ കുടിയേറ്റക്കാരെ ഫ്രാന്‍സിസ് മാര്‍പാപ്പ സന്ദര്‍ശിച്ചതിന്റെ ആറാം വാര്‍ഷികത്തിലാണ് ഈ കുര്‍ബാന.

മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ട 2013 ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പ റോമിന് വെളിയിലേക്ക് ആദ്യമായി നടത്തിയ യാത്ര ലാമ്പദൂസെയിലേക്കായിരുന്നു. കുടിയേറ്റക്കാരുടെയും അഭയാര്‍ത്ഥികളുടെയും താവളമാണ് സിസിലിയിലെ ലാമ്പെദൂസ.

250 ഓളം കുടിയേറ്റക്കാരും അഭയാര്‍ത്ഥികളും സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ പാപ്പ അര്‍പ്പിക്കുന്ന കുര്‍ബാനയില്‍ പങ്കെടുക്കും. യൂറോപ്പിലേക്കുള്ള കുടിയേറ്റക്കാരുടെ പ്രധാന കവാടം ലാമ്പെദൂസയാണ്.

നോര്‍ത്ത് ആഫ്രിക്കയില്‍ നിന്നുള്ള കുടിയേറ്റക്കാരില്‍ ഭൂരിപക്ഷവും ഇതിലേയാണ് വരുന്നത്. അസുരക്ഷിതമായ ബോട്ടിലാണ് പലരുടെയും സഞ്ചാരം. അതുകൊണ്ടുതന്നെ സ്വപ്‌നങ്ങളുമായി കടന്നുവരുന്ന പലര്‍ക്കും പാതിവഴിയില്‍ ജീവന്‍ നഷ്ടമാകാറുണ്ട്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.