തീപിടുത്തത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട മാതാവിന്റെ ചിത്രത്തിന്റെ ഓര്‍മ്മയ്ക്കായി യുക്രെയ്‌നില്‍ ദിവ്യബലി

യുക്രെയ്ന്‍: യുക്രെയ്‌നിലെ സെന്റ് നിക്കോളാസ് ദേവാലയത്തിന്റെ ഭിത്തി അലങ്കരിക്കുന്ന മാതാവിന്റെ ചിത്രത്തിന് പിന്നില്‍ അത്ഭുതകരമായ ഒരുകഥയുണ്ട്.

2021 സെപ്തംബറില്‍ ഈ ദേവാലയത്തിന് തീ പിടിച്ചു. ദേവാലയത്തിലുള്ള പല ഉപകരണങ്ങളും കത്തിനശിച്ചു. പക്ഷേ ഔര്‍ ലേഡി ഓഫ് ദ ഗേറ്റ് ഓഫ് ഡോണ്‍ എന്ന് അറിയപ്പെടുന്ന മാതാവിന്റെ ചിത്രത്തിന് യാതൊരു വിധത്തിലുള്ള പരിക്കും സംഭവിച്ചില്ല.

കാരണം അന്വേഷിച്ചപോലീസ് കണ്ടെത്തിയത് ഇലക്ട്രിക്കല്‍ സിസ്റ്റത്തിന് സംഭവി്ച്ച അപകടം മൂലമാണ് തീപിടുത്തം ഉണ്ടായതെന്നാണ്. ഓര്‍ഗണ്‍ റിഹേഴ്‌സല്‍ ഈ സമയം അവിടെ നടക്കുന്നുണ്ടായിരുന്നു.കാരണം എന്തുതന്നെയായാലും മാതാവിന്റെ ചിത്രത്തിന് തീപിടിക്കാതിരുന്നത് അത്ഭുതമായിട്ടാണ് വിശ്വാസികള്‍ കാണുന്നത്.ദൈവികഇടപെടലാണ് ചിത്രത്തെ രകഷിച്ചതെന്നാണ് വിശ്വാസികള്‍ ഒന്നട്ങ്കം വിശ്വസിക്കുന്നത്.

ഇപ്രകാരം തീപിടിത്തത്തില്‍ നിന്ന് രക്ഷപ്പെട്ട ഈ ചിത്രത്തിന്റെ ഓര്‍മ്മയ്ക്കായി കഴിഞ്ഞ ദിവസം യുക്രെയ്ന്‍ ആര്‍ച്ച് ബിഷപ് വിസ് വാല്‍ഡാസ് കുല്‍ബോക്കാസ് ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് നന്ദി പ്രകാശിപ്പിച്ചു. കമ്മ്യൂണിസ്റ്റ് ഭരണകാലത്ത് 1938 വരെ ദേവാലയം അടച്ചിട്ടിരിക്കുകയായിരുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.