പണം നല്കി ക്രിസ്ത്യാനിയാക്കി; യുവതിയുടെ ആരോപണത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു

ദാമോഹ്: പണം നല്കി തന്നെക്രിസ്ത്യാനിയാക്കിയെന്ന യുവതിയുടെ ആരോപണത്തില്‍ മധ്യപ്രദേശ് പോലീസ് പ്രാഥമികഅന്വേഷണം ആരംഭിച്ചു. ഇന്ത്യയിലെ സ്ത്രീകളുടെ അവകാശം ഉറപ്പുവരുത്തുന്ന നാഷനല്‍ കമ്മീഷന്‍ ഫോര്‍ വിമന്‍ന്റെ നിര്‍ദ്ദേശപ്രകാരമാണ് അന്വേഷണം. തനിക്ക് മതം മാറാന്‍ പണം നല്കിയെന്ന സ്ത്രീയുടെ വീഡിയോ വൈറലായ പശ്ചാത്തലത്തിലാണ് അന്വേഷണം.

താന്‍ ക്രിസ്ത്യാനിയായത് 120,000 രൂപ ലഭിച്ചതുകൊണ്ടാണെന്നാണ് അവരുടെ വെളിപെടുത്തല്‍. തന്നെ ഒരു സുവിശേഷപ്രഘോഷകന്‍ ഒരു ടാങ്ക് വെള്ളത്തില്‍ മുക്കിയെന്നും ഇതോടെ താന്‍ ക്രിസ്ത്യാനിയായതായി പ്രഖ്യാപിക്കുകയായിരുന്നുവെന്നുമാണ് വീഡിയോയില്‍ സ്ത്രീ പറയുന്നത്. പിന്നീട് ഈ വ്യക്തിതന്റെ കൈയില്‍ നിന്ന് നാലുതവണയായി പണം തിരികെ വാങ്ങിയെന്നും ആരോപിക്കുന്നു. 90,000 രൂപ ഇപ്രകാരം തിരികെ നല്കി.

വീഡിയോ വൈറലായതിന്റെ തൊട്ടുപിന്നാലെ ക്രൈസ്തവ അനാഥാലയത്തില്‍ പോലീസ് റെയ്്ഡ് നടത്തി. പ്രൊട്ടസ്റ്റന്റ് ഗ്രൂപ്പാണ് ഈ അനാഥാലയം നടത്തുന്നത്. ഇവര്‍ക്കെതിരെയാണ് ആരോപണമെന്നാണ് കരുതപ്പെടുന്നത്. എന്നാല്‍ അകാരണമായി തങ്ങള്‍ പീഡിപ്പിക്കപ്പെടുകയാണെന്നും മതപരിവര്‍ത്തനനിരോധന നിയമത്തിന്റെ പേരില്‍ പലകേസുകളും വ്യാജമായി കെട്ടിച്ചമച്ച് തങ്ങള്‍ക്ക് നേരെ വരുന്നുണ്ടെന്നും ക്രൈസ്തവര്‍ ഒന്നടങ്കം പറയുന്നു.

71 മില്യന്‍ ജനസംഖ്യയുള്ള മധ്യപ്രദേശില്‍ ഒരു ശതമാനം മാത്രമാണ് ക്രൈസ്തവര്‍.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.