സഭയ്ക്കുള്ളിലെ ലൈംഗിക ദുരുപയോഗം; വാര്‍ഷിക റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ മാര്‍പാപ്പയുടെ നിര്‍ദ്ദേശം

വത്തിക്കാന്‍ സിറ്റി: ലോകം മുഴുവനുമുളള രൂപതകളില്‍ നിന്നുള്ള ലൈംഗികദൂരുപയോഗത്തിന്റെ വാര്‍ഷിക റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിര്‍ദ്ദേശം. പൊന്തിഫിക്കല്‍ കമ്മീഷന്‍ ഫോര്‍ ദ പ്രൊട്ടക്ഷന്‍ ഓഫ് മൈനേഴ്‌സിനോടാണ് പാപ്പ ഇതാവശ്യപ്പെട്ടിരിക്കുന്നത്.

ഇന്നലെ വത്തിക്കാനില്‍ കമ്മീഷന്റെ പ്ലീനറി അസംബ്ലി നടന്നിരുന്നു. കര്‍ദിനാള്‍ ഓ മാലിയാണ് കമ്മീഷന്‍ തലവന്‍.

ഏതുതരത്തിലുള്ള ദുരുപയോഗവും അംഗീകരിക്കാനാവില്ലെന്നും അവയ്‌ക്കെതിരെ ശക്തമായി നടപടികള്‍ സ്വീകരിക്കണമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ നിര്‍ദ്ദേശം നല്കി.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.