വത്തിക്കാനില്‍ നൂറു പുല്‍ക്കൂടുകളുടെ പ്രദര്‍ശനം ആരംഭിച്ചു

വത്തിക്കാന്‍സിറ്റി:വത്തിക്കാനില്‍ നൂറു പുല്‍ക്കൂടുകളുടെ പ്രദര്‍ശനം ആരംഭിച്ചു. സുവിശേഷവല്‍ക്കരണത്തിനായുളള ഡിക്കസ്റ്ററിയുടെ നേതൃത്വത്തിലാണ് പുല്‍ക്കൂട് പ്രദര്‍ശനം..ലോകമെമ്പാടുമുളള കലാകാരന്മാരുടെ വൈദഗ്ധ്യത്തിന്റെ തെളിവാണ് ഈ പുല്‍ക്കൂടുകള്‍. 2023 ജനുവരി എട്ടുവരെ എല്ലാ ദിവസവും പുല്‍ക്കൂടുകള്‍ കാണാനുളള അവസരമുണ്ടാകും.പ്രദര്‍ശനം സൗജന്യമാണ്.

കഴിഞ്ഞവര്‍ഷം രണ്ടുലക്ഷത്തോളം ആളുകള്‍ പുല്‍ക്കൂടുകള്‍ കാണാനെത്തിയിരുന്നു. കോവിഡ് സാഹചര്യത്തില്‍ മാറ്റം വന്ന സ്ഥതിക്ക് ഇത്തവണ കൂടുതലാളുകള്‍ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.