ലോകത്തിന് മുമ്പില്‍ വിശ്വാസം ഏറ്റുപറയാന്‍ ക്രൊയേഷ്യന്‍ ഫുട്‌ബോള്‍ ടീമിന് നാണം തെല്ലും ഇല്ല

വിജയവും പരാജയവും മത്സരങ്ങളില്‍ മാറിമാറി വരും. അതൊന്നും ക്രൊയേഷ്്യന്‍ ഫുട്‌ബോള്‍ ടീമിന് പ്രശ്‌നമല്ല. അവര്‍ ലോകത്തിന് കാണിച്ചുകൊടുത്തത് വലിയൊരു മാതൃകയാണ് .

തങ്ങളുടെ ദൈവവിശ്വാസത്തെയാണ് അവര്‍ മറനീക്കിപ്രദര്‍ശിപ്പിച്ചിരിക്കുന്നത്. .ഖത്തറില്‍ നടക്കുന്നലോകകപ്പ് ഫുട്‌ബോള്‍ മാമാങ്കത്തില്‍ ത്ങ്ങളുടെ വിശ്വാസം കൂടിയാണ് അവര്‍ പ്രകടമാക്കിയിരിക്കുന്നത്. സോ്ഷ്യല്‍ മീഡിയായിലൂടെയാണ് ഇവരുടെ വിശ്വാസം ലോകജനത്തിന് സാക്ഷ്യമായിരിക്കുന്നത്.ക്രൊയേഷ്യന്‍ ഫുട്‌ബോള്‍ കോച്ച്, കളിക്കാര്‍ മുതല്‍ പാര്‍ലമെന്റ് അംഗംവരെ തങ്ങളുടെ കത്തോലിക്കാ വിശ്വാസം പരസ്യമായി വ്യക്തമാക്കിയിട്ടുണ്ട്.

മാതാവിനോടും വിശുദ്ധരോടുമുള്ള ഭക്തി,ജപമാല ഭക്തി എന്നിവയെല്ലാമാണ് ക്രൊയേഷ്യന്‍ ഫുട്‌ബോള്‍ താരങ്ങളുടെ പ്രത്യേകതയെന്ന് വ്യക്തമാക്കുന്നവയാണ് വൈറലായിരിക്കുന്ന ചിത്രങ്ങളെല്ലാം. സ്ലാറ്റ്‌കോ ഡാലിക് എന്ന ഇവരുടെ കോച്ച് ഓരോ കളിക്കു മുമ്പും ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുന്ന ചിത്രങ്ങളും വൈറലായി്ട്ടുണ്ട്.

ഒരു തികഞ്ഞ വിശ്വാസിക്ക് മാത്രമേ പരാജയങ്ങളിലും ദൈവവിശ്വാസത്തില്‍ ഉറച്ചുനില്ക്കാന്‍ കഴിയൂ എന്നുകൂടി നാം ഇവിടെ ഓര്‍മ്മിക്കേണ്ടതുണ്ട്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.