വത്തിക്കാന്‍: സാമ്പത്തിക രംഗത്ത് കൂടുതല്‍ നിയന്ത്രണങ്ങളുമായി മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി:വിവിധ സ്ഥാപനങ്ങളുടെ സാമ്പത്തികകാര്യങ്ങളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ നിയന്ത്രണങ്ങളുമായി ഫ്രാന്‍സിസ് മാര്‍പാപ്പ. ചെറിയ കാര്യങ്ങളില്‍ വിശ്വസ്തനായവന്‍ വലിയകാര്യങ്ങളിലും വിശ്വസ്തനാണ് എന്ന വിശുദ്ധലൂക്കായുടെ സുവിശേഷത്തിലെ വാക്യംഉദ്ധരിച്ചുകൊണ്ടാണ് പാപ്പാ ഇതു സംബന്ധിച്ച മോത്തു പ്രോപ്രിയോ രേഖ പുറപ്പെടുവിച്ചിരിക്കുന്നത്.

ഇത്രയും നാള്‍ ആപേക്ഷികമായ സ്വയംഭരണാവകാശം ഉണ്ടായിരുന്ന വത്തിക്കാനിലെ വിവിധ സ്ഥാപനങ്ങളുടെ സാമ്പത്തികകാര്യങ്ങളിന്മേല്‍ പുതിയ നിയന്ത്രണമാണ് ഇതിലൂടെ മാര്‍പാപ്പ നിര്‍വഹിച്ചിരിക്കുന്നത്. സ്ഥാപനങ്ങളില്‍ കുറ്റകരമായ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകാതിരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നിയന്ത്രണങ്ങളെല്ലാം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.