വത്തിക്കാന്‍ ഇനി കൂടുതല്‍ പരിസ്ഥിതി സൗഹൃദവും പച്ചയുമാകും


വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ലൗദാത്തോസീയില്‍ നിന്ന് പ്രചോദനം സ്വീകരിച്ച് വത്തിക്കാന്‍ ഇനി കൂടുതല്‍ പരിസ്ഥിതി സൗഹൃദവും പച്ചയുമാകും. ഇതനുസരിച്ച് എല്ലാവിധ രാസവളങ്ങളുടെയും കീടനാശിനികളുടെയും ഉപയോഗം 96 ശതമാനം കുറയ്ക്കും. വത്തിക്കാന്‍ ഗാര്‍ഡന്‍ ആന്റ് എന്‍വയണ്‍മെന്റ് സര്‍വീസ് തലവന്‍ റാഫേല്‍ ടോര്‍മിനിയാണ് ഇക്കാര്യം അറിയിച്ചത്.

2017 മുതല്‍ വത്തിക്കാന്‍ ഇത്തരമൊരു പദ്ധതിക്ക് തുടക്കം കുറിച്ചിരുന്നു. എന്നാല്‍ അത് പൂര്‍ണ്ണപ്രാപ്തിയിലെത്തിയിരുന്നില്ല. 37 ഏക്കറുള്ള വത്തിക്കാന്‍ ഗാര്‍ഡനിലാണ് ഈ തീരുമാനം നടപ്പിലാക്കുന്നത്. ഓര്‍ഗാനിക് പ്രോഡക്ടുകളാണ് കീടങ്ങളെ ഒഴിവാക്കാനായി ഇനിമുതല്‍ ഉപയോഗിക്കുന്നത്.

ജലസേചന വിതരണത്തിലും പുതിയ പരിഷ്‌ക്കാരങ്ങള്‍ വരുത്താന്‍ പദ്ധതിയുണ്ട്. അതനുസരിച്ച് 60 ശതമാനം ജല ഉപയോഗം കുറയ്ക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.