ആംഗ്ലിക്കന്‍ സഭാധ്യക്ഷന്‍ ഈ മാസം 31 ന് ഇന്ത്യയില്‍


ലണ്ടന്‍:ആംഗ്ലിക്കന്‍ സഭയുടെ തലവനും കാന്റര്‍ബെറി ആര്‍ച്ചു ബിഷപ്പുമായ ജസ്റ്റിന്‍ വെല്‍ബി 31 ാം തീയതി ഇന്ത്യയിലെത്തും. പത്തുദിവസത്തെ പരിപാടികളാണ് അദ്ദേഹം ആസൂത്രണം ചെയ്തിരിക്കുന്നത്. ബാംഗ്ലൂര്‍, ഹൈദരാബാദ്, മേദക്, ജബല്‍പ്പൂര്‍, കൊല്‍ക്കൊത്ത, അമൃത്സര്‍ എന്നിവയ്‌ക്കൊപ്പം കോട്ടയവും അദ്ദേഹം സന്ദര്‍ശിക്കും.

ക്രൈസ്തവസഭകളുടെ ക്ഷണം സ്വീകരിച്ചാണ് ജസ്റ്റിന്‍ വെല്‍ബി ഇന്ത്യയിലെത്തുന്നത്. ശ്രീലങ്ക സന്ദര്‍ശിച്ചതിന് ശേഷമായിരിക്കും അദ്ദേഹം ഇന്ത്യയിലെത്തുന്നത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.