വത്തിക്കാനില്‍ സ്ത്രീ ജോലിക്കാരുടെ എണ്ണം വര്‍ദ്ധിച്ചു

വത്തിക്കാന്‍ സിറ്റി: വത്തിക്കാനില്‍ കഴിഞ്ഞ പത്തുവര്‍ഷത്തിനിടയില്‍ ജോലിക്കാരായ സ്ത്രീകളുടെ എണ്ണം വര്‍ദ്ധിച്ചതായി കണക്കുകള്‍. ഫ്രാന്‍സിസ് മാര്‍പാപ്പ് പത്രോസിന്റെ സിംഹാസനത്തിലെത്തിയതോടെയാണ് പ്രകടമായ ഈ മാറ്റം.

നിലവിലെ കണക്കുകള്‍ അനുസരിച്ച് 1,165 സ്ത്രീകളാണ് വത്തിക്കാനിലെ വിവിധ ഓഫീസുകളില്‍ ജോലി ചെയ്യുന്ന്ത്. ചരിത്രത്തില്‍ ഇതാദ്യമായാണ് ഇത്രയും വനിതകള്‍ ഒരേസമയം വത്തിക്കാന്‍ ഓഫീസുകളില്‍ ജോലി ചെയ്യുന്നത്. 2013 ല്‍ ഇത് 846 സ്ത്രീകളായിരുന്നു. അതായത് 19.2 ശതമാനംസ്ത്രീകളായിരുന്നു അന്ന് വത്തിക്കാനില്‍ ജോലി ചെയ്തിരുന്നത്. ഇപ്പോഴത് 23.4 ശതമാനമായി.

റോമന്‍ കൂരിയായില്‍ ജോലി ചെയ്യുന്നവരില്‍ 26.1 ശതമാനവും സ്ത്രീകളാണ്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.