രഹസ്യവിവരങ്ങള്‍ ചോര്‍ന്നു; വത്തിക്കാന്‍ സെക്യൂരിറ്റി തലവന്‍ രാജിവച്ചു

വത്തിക്കാന്‍ സിറ്റി: വത്തിക്കാന്‍ പോലീസ് ഫോഴ്‌സിന്റെ തലവന്‍ ഡൊമിനിക്കോ ജിയാനി രാജിവച്ചു. ആഭ്യന്തര സുരക്ഷയെ സംബന്ധിച്ചുള്ള വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ന്നുകിട്ടിയ സാഹചര്യത്തിലായിരുന്നു രാജി.

57 കാരനായ ഡൊമിനിക്കോയുടെ രാജി ഫ്രാന്‍സിസ് മാര്‍പാപ്പ സ്വീകരിച്ചതായി ഇന്നലെ ഇതു സംബന്ധിച്ച് വത്തിക്കാന്‍ പുറപ്പെടുവിച്ച പ്രസ്താവന വ്യക്തമാക്കി. എന്നാല്‍ രഹസ്യങ്ങള്‍ ചോര്‍ന്നതുമായി ഇദ്ദേഹത്തിന് യാതൊരു ഉത്തരവാദിത്തമില്ലെന്നും സഭയോടും പത്രോസിന്റെ പിന്‍ഗാമിയോടുമുള്ള സ്‌നേഹവും പ്രതിബദ്ധതയുമാണ് രാജിവയ്ക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചതെന്നും പ്രസ്താവന തുടര്‍ന്നുപറയുന്നു.

മാര്‍പാപ്പയുമായി സംസാരിച്ചതിന് ശേഷമായിരുന്നു രാജി. ഡൊമിനിക്കോയുടെ ധീരമായ പ്രവൃത്തിയെ മാര്‍പാപ്പ പ്രശംസിച്ചു. കഴിഞ്ഞ ഇരുപതു വര്‍ഷമായി ചോദ്യം ചെയ്യാനാവാത്ത വിശ്വസ്തതയും ആത്മാര്‍ത്ഥതയും അദ്ദേഹം പുലര്‍ത്തിപ്പോന്നിരുന്നതായും മാര്‍പാപ്പ അനുസ്മരിച്ചു.

സെക്രട്ടറിയേറ്റ് ഓഫ് സ്റ്റേറ്റിലും വത്തിക്കാന്‍ ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് അതോറിറ്റിയിലും റെയ്ഡ് നടന്ന സംഭവത്തെതുടര്‍ന്നാമ് ജിയാനി രാജിവച്ചത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.