വത്തിക്കാനിലേക്ക് കാര്‍ ഇടിച്ചുകയറ്റാന്‍ ശ്രമം; ഗാര്‍ഡ് വെടിയുതിര്‍ത്തു

വത്തിക്കാന്‍ സിറ്റി: വത്തിക്കാനില്‍ സംഭ്രമജനകമായ നിമിഷങ്ങള്‍. വത്തിക്കാനിലെ പ്രവേശനകവാടത്തിലേക്ക് അജ്ഞാതന്‍ അനധികൃതമായി കാര്‍ ഇടിച്ചുകയറ്റാന്‍ ശ്രമിക്കുകയായിരുന്നു.

തുടര്‍ന്ന് സുരക്ഷാസേന വെടിയുതിര്‍ത്തു. വത്തിക്കാന്റെ പ്രവേശനകവാടത്തിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച വ്യക്തിയെ സ്വിസ് ഗാര്‍ഡ് തടഞ്ഞപ്പോള്‍ അയാള്‍ തിരികെയെത്തി അമിതവേഗത്തില്‍ കവാടത്തിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുകയായിരുന്നു. വാഹനത്തിന്റെ ടയറുകള്‍ ലക്ഷ്യമാക്കിയായിരുന്നു സ്വിസ് ഗാര്‍ഡ് വെടിയുതിര്‍ത്തത്.

എന്നിട്ടും വാഹനം മുന്നോട്ടുപോയതോടെ സുരക്ഷാ അലാറം മുഴക്കുകയും പാപ്പായുടെ താമസസ്ഥലമായ സാന്താമാര്‍ത്തയിലേക്കുള്ള പ്രവേശനകവാടങ്ങള്‍ അടയ്ക്കുകയും ചെയ്തു. പിന്നീട് പോലീസ് അജ്ഞാതനെ പിടികൂടി.

നാല്പതു വയസ് പ്രായമുളള ആള്‍ മാനസികരോഗിയാണെന്നാണ് നിഗമനം. പോലീസ് കൂടുതല്‍ അന്വേഷണം നടത്തിവരുന്നു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.