വത്തിക്കാനിലെ കുരിശിന്റെ വഴിയില്‍ മാര്‍പാപ്പ പങ്കെടുത്തില്ല

വത്തിക്കാന്‍ സിറ്റി: ദു:ഖവെള്ളിയാഴ്ച കൊളോസിയത്തില്‍ നടന്ന കുരിശിന്റെ വഴിയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പങ്കെടുത്തില്ല. തണുത്തകാലാവസ്ഥയെ തുടര്‍ന്നാണ് അദ്ദേഹം കുരിശിന്റെ വഴി പ്രാര്‍ത്ഥനയില്‍ നിന്ന് വിട്ടുനിന്നത്.

എന്നാല്‍ സാന്താ മാര്‍ത്തയില്‍ നിന്നുകൊണ്ട് അദ്ദേഹം പ്രാര്‍ത്ഥനയില്‍ പങ്കെടുത്തു ഒരാഴ്ച മുമ്പാണ് പാപ്പ ബ്രോങ്കൈറ്റീസിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സതേടിയത്.

വിശുദ്ധവാരത്തിലെ തിരുക്കര്‍മ്മങ്ങളില്‍ പാപ്പ പങ്കെടുക്കുമെന്ന് അദ്ദേഹം ഡിസ്ചാര്‍ജ് ചെയ്തതിന് ശേഷം വത്തിക്കാന്‍ പത്രക്കുറിപ്പ് ഇറക്കിയിരുന്നുവെങ്കിലും അതിശൈത്യം കാരണമാണ് പുറത്തുള്ള പ്രാര്‍ത്ഥനകള്‍ ഒഴിവാക്കിയത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.