വട്ടായിലച്ചന്‍റെ പേരില്‍ മൊബൈല്‍ ആപ്പ്

പാലക്കാട്: ലോകപ്രശസ്ത ധ്യാനഗുരുവും വചനപ്രഘോഷകനും സെഹിയോന്‍ ധ്യാനകേന്ദ്രം ഡയറക്ടറുമായ ഫാ. സേവ്യര്‍ഖാന്‍ വട്ടായിലിന്റെ പേരില്‍ പുതിയ ആപ്പ്.

വട്ടായിലച്ചന്‍ എന്ന പേരില്‍ മൊബൈല്‍ ആപ്പാണ് എബനൈസര്‍ ക്രിയേഷന്‍സ് പുറത്തിറക്കിയിരിക്കുന്നത്. അഭിഷേകാഗ്നി, മാറാനാത്ത, സെഹിയോന്‍ റേഡിയോ തുടങ്ങിയവയെല്ലാം ആപ്പില്‍ ലഭ്യമാകും. ഗൂഗില്‍ പ്ലേയില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഇത് ഉപയോഗിക്കാവുന്നതാണ്.

ഇതോടെ സുവിശേഷപ്രഘോഷണത്തിനുള്ള ഏറ്റവും പുതിയ സാധ്യതകള്‍ കൂടി ആവിഷ്‌ക്കരിച്ചിരിക്കുകയാണ് സെഹിയോന്‍ ധ്യാനകേന്ദ്രം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.