വേളാങ്കണ്ണി ദ്വൈവാര ട്രെയിന്‍ സെപ്തംബര്‍ 25 മുതല്‍

എറണാകുളം- വേളാങ്കണ്ണി ദ്വൈവാര ട്രെയിന്‍ സെപ്റ്റംബര്‍ 25ന് സര്‍വീസ് ആരംഭിക്കും. വേളാങ്കണ്ണിയില്‍ നിന്ന് ചൊവ്വ, ഞായര്‍ ദിവസങ്ങളില്‍ വൈകീട്ട് 6.40ന് പുറപ്പെടുന്ന തീവണ്ടി അടുത്ത ദിവസം രാവിലെ 11.40ന് എറണാകുളത്തെത്തും. തിങ്കള്‍, ശനി ദിവസങ്ങളില്‍ ഉച്ചയ്ക്ക് ഒന്നിന് എറണാകുളത്തു നിന്നും പുറപ്പെടും. മുന്‍കൂര്‍ റിസര്‍വേഷന്‍ ആഗസ്റ്റ് 27 ഞായറാഴ്ച രാവിലെ എട്ടുമുതല്‍ ആരംഭിച്ചു.

എറണാകുളത്തു നിന്ന് കോട്ടയം വഴി വേളാങ്കണ്ണിക്കുള്ള സ്പെഷല്‍ ട്രെയിനിന് പകരമാണ് ആഴ്ചയില്‍ രണ്ടുദിവസം സ്ഥിരമായി സര്‍വീസ് നടത്തുന്ന ട്രെയിന്‍ അനുവദിച്ചത്. എറണാകുളം, കോട്ടയം, കൊല്ലം, കൊട്ടാരക്കര, ചെങ്കോട്ട, രാജപാളയം, വിരുദുനഗര്‍, നാഗപട്ടണം വഴിയാണ് ട്രെയിന്‍ വേളാങ്കണ്ണിയില്‍ എത്തുന്നത്.

കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂര്‍, കായംകുളം, കൊല്ലം, കൊട്ടാരക്കര, പുനലൂര്‍ എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ട്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.