ധന്യന്‍ മാര്‍ തോമസ് കുര്യാളശ്ശേരിയുടെ 94 ാം ചരമവാര്‍ഷികാചരണം ജൂണ്‍ ഒന്നിന്

ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി രൂപതയുടെ പ്രഥമ തദ്ദേശീയ മെത്രാനും ആരാധനാ സന്യാസിനി സമൂഹത്തിന്റെ സ്ഥാപകനുമായ ധന്യന്‍ മാര്‍ തോമസ് കുര്യാളശ്ശേരിയുടെ 94 ാം ചരമവാര്‍ഷികാചരണം 25 മുതല്‍ ജൂണ്‍ ഒന്നുവരെ മെട്രോപ്പോലീത്തന്‍ പള്ളിയില്‍ നടക്കും.

ജൂണ്‍ ഒന്നിന് രാവിലെ ആറിന് വിശുദ്ധ കുര്‍ബാനയ്ക്ക് ചങ്ങനാശ്ശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും. 7.30 ന് ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം വിശുദ്ധ കുര്‍ബാനയര്‍പ്പിച്ച് സന്ദേശം നല്കും.

ഉച്ചയ്ക്ക് 12 ന് നേര്‍ച്ചഭക്ഷണ വെഞ്ചരിപ്പ് ബിഷപ് മാര്‍ കൊടകല്ലില്‍ നിര്‍വഹിക്കും.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.