ഉപപ്രധാനമന്ത്രി ഇറ്റലിയെ മാതാവിന്റെ വിമലഹൃദയത്തിന് സമര്‍പ്പിച്ചു

മിലാന്‍: ഇറ്റാലിയന്‍ ഉപപ്രധാനമന്ത്രി മാറ്റിയോ സാല്‍വിനി തന്റെ രാജ്യത്തെ മാതാവിന്റെ വിമലഹൃദയത്തിന് സമര്‍പ്പിച്ചു. മിലാന്‍ കത്തീഡ്രലിന്റെ മുന്നില്‍ വച്ചായിരുന്നു സമര്‍പ്പണം.

ജപമാല ചുംബിച്ചുകൊണ്ട് പതിനായിരക്കണക്കിന് ആളുകള്‍ നോക്കിനില്ക്കവെയായിരുന്നു സാല്‍വിനി ഇറ്റലിയെ മാതാവിന്റെ വിമലഹൃദയത്തിന് സമര്‍പ്പിച്ചത്. ഇറ്റലിയെയും എന്റെ ജീവിതത്തെയും അമ്മയുടെ വിമലഹൃദയത്തിന് സമര്‍പ്പിക്കുന്നുവെന്നും അമ്മ ഞങ്ങള്‍ക്ക് വിജയം നല്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും സാല്‍വിനി പറഞ്ഞു.

യൂറോപ്പിന്റെ എട്ട് മധ്യസ്ഥരുടെയും പ്രാര്‍ത്ഥനാസഹായവും അദ്ദേഹം തേടി. സാല്‍വാനി ഇറ്റലിയിലെ ലീഗ് പാര്‍ട്ടിയുടെ തലവനാണ്. യൂറോപ്യന്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് അടുത്തുവരികയാണ്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.