എല്ലാ ഞായറാഴ്ചയും വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കും: നടി വിന്‍സി അലോഷ്യസ്

തന്റെ വിശ്വാസജീവിതം ഉറക്കെപ്രഘോഷിച്ച് നടിയും സ്ംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാവുമായ വിന്‍സി അലോഷ്യസ്. തൃശൂര്‍ അതിരൂപതാംഗവും പൊന്നാനി സെന്റ് ആന്റണീസ് ഇടവകാംഗവുമായ വിന്‍സിക്ക് മികച്ച നടിയുടെ പുരസ്‌ക്കാര നിറവില്‍ ഇടവകസമൂഹം ആദരവ് സമര്‍പ്പിച്ച വേളയിലായിരുന്നു വിന്‍സിയുടെ ഈ പ്രഖ്യാപനം. തന്നെ വളര്‍ത്തിയത് ഇടവകദേവാലയമാണെന്ന് പറഞ്ഞ വിന്‍സി, താന്‍ എല്ലാ ഞായറാഴ്ചയും വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കാറുണ്ടെന്നും വ്യക്തിപരമായപ്രാര്‍ത്ഥനയ്ക്ക് മുടക്കം വരുത്താറില്ലെന്നും മരിയഭക്തയാണെന്നും അറിയിച്ചു.

റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയയായ വിന്‍സി, വികൃതി, ഭീമന്റെ വഴി, ജനഗണമന , സോളമന്‌റെതേനീച്ചകള്‍ തുടങ്ങിയ ചലച്ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.രേഖ എന്ന ചിത്രത്തിലെ അഭിനയത്തിലാണ് സംസ്ഥാന സര്‍ക്കാരിന്റെ മികച്ച നടിക്കുള്ള അവാര്‍ഡ് കിട്ടിയത്.

സിസ്റ്റര്‍ റാണി മരിയയുടെ ജീവിതകഥ പറയുന്ന ഫേസ് ഓഫ് ഫേസ് ലെസില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചതും വിന്‍സിയായിരുന്നു.
കൂടുതല്‍ഉയരങ്ങളിലേക്ക് വിന്‍സി കുതിക്കട്ടെ. അപ്പോഴും വിശ്വാസജീവിതം കാത്തുസൂക്ഷിക്കട്ടെ.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.