മാതാവ് എന്തിനാണ് ഈ വിശുദ്ധന് മുലപ്പാല്‍ നല്കിയത്?


മധ്യയുഗത്തിലെ കലകളില്‍ പരിശുദ്ധ മറിയത്തിന്റെ മാറിടം അനാവ്രതമാകുന്ന വിധത്തിലുള്ള നിരവധി ചിത്രീകരണങ്ങളുണ്ടായിരുന്നു. എന്നാല്‍ പിന്നീട് അത്തരം ചിത്രങ്ങള്‍ കുറഞ്ഞുതുടങ്ങി.

എങ്കിലും മാതാവ് വിശുദ്ധ ബെര്‍നാര്‍ഡ് ഓഫ് ക്ലെയര്‍വാക്‌സിന് മുലപ്പാല്‍ നല്കുന്നതായ ചിത്രീകരണം വളരെ ശ്രദ്ധേയമാണ്.

സിസ്റ്ററിയന്‍ സന്യാസിയായിരുന്ന ബെര്‍നാര്‍ഡിന് പരിശുദ്ധ അമ്മയോട് അഗാധമായ ഭക്തിയുണ്ടായിരുന്നു. ഒരു നാള്‍ രോഗബാധിതനായി കഴിഞ്ഞിരുന്ന അദ്ദേഹത്തിന് സ്വര്‍ഗ്ഗത്തിലെ മറ്റ് വിശുദ്ധരുടെ അകമ്പടിയോടെ മാതാവ് പ്രത്യക്ഷപ്പെടുകയും തന്റെ മാറിടത്തില്‍ നിന്ന് പാല്‍ ചുരത്തിനല്കുകയും ചെയ്തു. the lactation of st. bernard എന്നാണ് ഇത് അറിയപ്പെടുന്നത്.

മറ്റൊരു പാരമ്പര്യം പറയുന്നത് മൂന്നുതുള്ളി മാത്രമാണ് മാതാവ് വിശുദ്ധന് നല്കിയത് എന്നാണ്.

മുലയൂട്ടലിന് മറ്റൊരു തലം കൂടിയുണ്ട്. ആത്മീയമായ തലമാണ് അത്. ഏശയ്യായുടെ പുസ്തകം 66 10,11 ലും 1 കൊറീ 3; 1-3 ലും കാണുന്ന തിരുവചനങ്ങള്‍ അവയുടെ ആത്മീയതലമാണ് വ്യക്തമാക്കുന്നത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.