സ്വന്തം സുകൃതങ്ങള്‍ കൂടുതല്‍ വിശുദ്ധീകരിക്കപ്പെടണോ… ഇങ്ങനെ ചെയ്താല്‍ മതി

സ്വന്തം സുകൃതങ്ങളിലൂടെകൂടുതല്‍ വിശുദ്ധീകരിക്കപ്പെടണോ.. ഇങ്ങനെയൊരാഗ്രഹം ഉണ്ടെങ്കില്‍ നിങ്ങളാദ്യം ചെയ്യേണ്ടത് പരിശുദ്ധ അമ്മയുമായി അടുത്ത ബന്ധം സ്ഥാപിക്കുകയും മാതാവിന്റെ കരങ്ങളിലൂടെ കടന്നുപോവുകയുമാണ്. അതായത് മാതാവിന്റെ കരങ്ങളിലേക്ക് നമ്മുടെ ജീവിതങ്ങളെ സമര്‍പ്പിക്കുക.

യഥാര്‍ത്ഥ മരിയഭക്തിയില്‍ വിശുദ്ധ ലൂയിമോണ്‍ഫോര്‍ട്ട് നിര്‍ദ്ദേശിക്കുന്ന കാര്യമാണ് ഇത്. മറിയത്തിന്റെ കരങ്ങളിലൂടെ കടന്നുപോകുമ്പോള്‍ നമ്മുടെസുകൃതങ്ങള്‍ കൂടുതല്‍ വിശുദ്ധീകരിക്കപ്പെടുന്നതായി ലൂയിമോണ്‍ഫോര്‍ട്ട് പറയുന്നു. മാതാവിന്റെ കരങ്ങളിലൂടെ കടന്നുപോകുമ്പോള്‍ അവയുടെ യോഗ്യതയും പരിശുദ്ധിയും പരിഹാരപരവും പ്രാര്‍ത്ഥനാപരവുമായ വില വര്‍ദ്ധിക്കുന്നുവെന്നതാണ് കാരണം.

അതുകൊണ്ട് ഉദാരമതിയും കന്യകയുമായ മറിയത്തിന്റെകരങ്ങള്‍ വഴി നമുക്ക് സുകൃതങ്ങള്‍ സമര്‍പ്പിക്കാം. മറ്റെന്തിനെക്കാളും അവ കൂടുതല്‍ ശക്തമാണ്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.