വോയ്‌സ് ഓഫ് ഇറ്റലിയായിരുന്ന സിസ്റ്റര്‍ ക്രിസ്റ്റീന സന്യാസജീവിതം ഉപേക്ഷിച്ചു

ഇറ്റലി: വോയ്‌സ് ഓഫ് ഇറ്റലിയായിരുന്ന സിസ്റ്റര്‍ ക്രിസ്്റ്റീന സന്യാസജീവിതംഉപേക്ഷിച്ചു. 2014 ലെ വോയ്‌സ് ഓഫ് ഇറ്റലിയായിരുന്ന സിസ്റ്റര്‍ ഈ സംഗീതപരിപാടിയോടെ ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധാകേന്ദ്രമായിരുന്നു, 2019 ല്‍ നിത്യവ്രതവാഗ്ദാനം നടത്തിയ സിസ്റ്റര്‍ 15 വര്‍ഷത്തെ സന്യാസജീവിതത്തിനാണ് വിരാമം കുറിച്ചിരിക്കുന്നത്.

34 കാരിയായ സിസ്റ്റര്‍ തന്റെ ജീവിതം മുഴുവന്‍ സംഗീതത്തിനായിട്ടാണ്ഇനി സമര്‍പ്പിക്കുന്നത്.ഉള്ളിലേക്ക് സ്വയം നോക്കിയപ്പോഴാണ് താന്‍ ഈ തീരുമാനമെടുത്തതെന്ന് അടുത്തയിടെ ഒരു ടിവി പ്രോഗ്രാമില്‍ പങ്കെടുത്തപ്പോള്‍ ക്രിസ്റ്റീന അറിയി്ച്ചിരുന്നു. ഇറ്റാലിയന്‍ പ്രോഗ്രാമായ വെറിസിമോയില്‍ പങ്കെടുത്തത് ചുവന്ന ഡ്രസ്ധരിച്ചും മേക്കപ്പ് ഉപയോഗിച്ചുമായിരുന്നു.

സന്യാസജീവിതം ഉപേക്ഷിച്ചുവെങ്കിലും ദൈവത്തെയോ വിശ്വാസത്തെയോ താന്‍ തള്ളിപ്പറയുന്നി്‌ല്ലെന്നും ഈ മുന്‍കന്യാസ്ത്രീ വ്യക്തമാക്കുന്നു. കന്യാസ്ത്രീയെന്ന നിലയില്‍ തനിക്ക് കിട്ടിയ എല്ലാ അനുഭവങ്ങള്‍ക്കും ക്രിസ്റ്റീന നന്ദിപറഞ്ഞു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.