ഒരുമിച്ചു നടക്കുക, വിളിച്ചപേക്ഷിക്കുക, നന്ദി പ്രകാശിപ്പിക്കുക


വത്തിക്കാന്‍ സിറ്റി: ഒരുമിച്ചു നടക്കുക, വിളിച്ചപേക്ഷിക്കുക, നന്ദി പ്രകാശിപ്പിക്കുക എന്നിവയാണ് യഥാര്‍ത്ഥ വിശുദ്ധിയിലേക്കുള്ള വഴിത്താരയെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. മറിയം ത്രേസ്യ ഉള്‍പ്പടെ അഞ്ചുപേരെ വിശുദ്ധരായി പ്രഖ്യാപിക്കുന്ന ചടങ്ങില്‍ വിശുദ്ധ ബലി മധ്യേ സന്ദേശം നല്കുകയായിരുന്നു മാര്‍പാപ്പ. ആരെയും ഒഴിവാക്കാതെ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ജീവിതശൈലിയാകണം ഇന്നിന്റേതെന്നും പാപ്പ പറഞ്ഞു.

പതിനായിരക്കണക്കിന് വിശ്വാസികളെ സാക്ഷിനിര്‍ത്തിയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ മറിയം ത്രേസ്യയുള്‍പ്പടെ അഞ്ചു വാഴ്ത്തപ്പെട്ടവരെ വിശുദ്ധപദവിയിലേക്ക് ഉയര്‍ത്തിയത്. വിശുദ്ധ ബലിക്ക് ശേഷം ഇംഗ്ലീഷ്, ഇറ്റാലിയന്‍ ഭാഷകളില്‍ ആദ്യവായന നടന്നു. ലത്തീനിലും ഗ്രീക്ക് ഭാഷയിലും സുവിശേഷ വായനയും നടന്നു. ലത്തീന്‍, ഫ്രഞ്ച്, ജര്‍മ്മന്‍, ചൈനീസ് , പോര്‍ച്ചുഗീസ്,സ്പാനീഷ്, ഇറ്റാലിയന്‍ ഭാഷകളില്‍ കാറോസൂസ പ്രാര്‍ത്ഥനകളും നടന്നു.

വിശുദ്ധരായി പ്രഖ്യാപിക്കപ്പെട്ടവരുടെ സന്യാസസമൂഹങ്ങളില്‍പെട്ടവരും വിശുദ്ധരുടെ കുടുംബാംഗങ്ങളും വിശുദ്ധരിലൂടെ അത്ഭുതങ്ങള്‍ നേടിയവരുടെ പ്രതിനിധികളും പ്രത്യേക സമര്‍പ്പണം നടത്തി. മാര്‍പാപ്പ നന്ദിപ്രകാശിപ്പിച്ചു. ത്രികാല ജപ പ്രാര്‍ത്ഥനയോടെയാണ് വിശുദ്ധ പദപ്രഖ്യാപനത്തിന്റെ ചടങ്ങുകള്‍ അവസാനിച്ചത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.