പ്രധാനമന്ത്രിക്ക് ആശംസകളുമായി ഫ്രാന്‍സിസ് മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: പ്രധാന മന്ത്രി നരേന്ദ്രമോദിക്ക് ആശംസകളുമായി ഫ്രാന്‍സിസ് മാര്‍പാപ്പ. മദര്‍ മറിയം ത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ വത്തിക്കാനിലെത്തിയ കേന്ദ്രവിദേശകാര്യസഹമന്ത്രി വി. മുരളീധരനുമായുള്ള കൂടിക്കാഴ്ചയിലാണ് പ്രധാനമന്ത്രിയോടുള്ള തന്റെ ആശംസ മാര്‍പാപ്പ അറിയിച്ചത്.

സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലായിരുന്നു കൂടിക്കാഴ്ച. ഭഗവദ്ഗീതയും തിടമ്പേറ്റി നെറ്റിപ്പട്ടം കെട്ടിയ ആനയുടെ രൂപവുമാണ് മുരളീധരന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് സമ്മാനിച്ചത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.