വാല്‍ത്സിങ്ങാം തീർത്ഥാടനത്തിന് ഒരുക്കങ്ങൾ പൂർത്തിയായി



വാല്‍ത്സിങ്ങാം: സീറോ മലബാർ സഭയുടെ നേതൃത്വത്തിൽ നടത്തിപ്പോരുന്ന യു കെ യിലെ ഏറ്റവും വലിയ മരിയൻ ആഘോഷമായ വാല്‍ത്സിങ്ങാം തീര്‍ത്ഥാടനത്തിൽ യു കെ യിലെ എല്ലാ മാതൃ ഭക്തരുടെയും ആവേശപൂർവ്വമായ കാത്തിരിപ്പിന് ഇനി ഇരുപതു ദിനം മാത്രം. തീർത്ഥാടനത്തിനു ആത്മീയ ശോഭ പകരുവാനും, തിരുക്കർമ്മങ്ങൾക്ക് മുഖ്യകാർമ്മികനുമായി ഗ്രെയ്റ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാധ്യക്ഷൻ മാർജോസഫ് സ്രാമ്പിക്കൽ നേതൃത്വം വഹിക്കും.

മൂന്നാമത് സീറോ മലബാർ തീർത്ഥാടനം ഈവർഷം ഏറ്റെടുത്ത് നടത്തുന്നത് ഈസ്റ്റ്‌ ആംഗ്ലിയായിലെ പ്രമുഖ വിശ്വാസി കൂട്ടായ്മയായ കോൾചെസ്റ്റർ സീറോ മലബാർ കമ്മ്യുണിറ്റിയാണ്. തീർത്ഥാടകരായി വന്നെത്തുന്ന ആയിരക്കണക്കിന് മരിയ ഭക്തർക്ക്‌ വേണ്ട എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കിയതായി ഫാ.തോമസ് പാറക്കണ്ടത്തിൽ, ഫാ.ജോസ് അന്ത്യാംകുളം, ട്രസ്റ്റിമാരായ ടോമി പാറക്കൽ, നിതാ ഷാജി എന്നിവർ അറിയിച്ചു.  

ഫാ. ജോസ് അന്ത്യാംകുളം
നിത





ജൂലൈ 20 നു ശനിയാഴ്ച രാവിലെ ഒമ്പതു മണിക്ക് ദിവ്യകാരുണ്യ ആരാധനയോടെ ആരംഭിക്കുന്ന തീർത്ഥാടന ശുശ്രുഷകളിൽ പ്രശസ്ത ധ്യാന ഗുരുവും, ഡിവൈൻ ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടറുമായ ഫാ ജോർജ് പനക്കൽ മരിയന്‍ പ്രഘോഷണം നടത്തും. പ്രഘോഷണത്തിനു ശേഷമുള്ള സമയം ഭക്ഷണത്തിനും  കുട്ടികളെ അടിമവെക്കുന്നതിനും മായി ക്രമീകരിച്ചിരിക്കുന്നു.

12:45 നു ആരംഭിക്കുന്ന മരിയ ഭക്തി ഗീതങ്ങളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ പരിശുദ്ധ ജപമാലയും സമർപ്പിച്ചുകൊണ്ട്, വര്‍ണ്ണാഭമായ മുത്തുക്കുടകളുടെയും, വാദ്യ മേളങ്ങളുടെയും അകമ്പടിയോടെ തങ്ങളുടെ മാതൃ ഭക്തി വിളിച്ചോതുന്ന മരിയൻ തീര്‍ത്ഥാടനം ഭക്തിസാന്ദ്രമാവും. തീർത്ഥാടനത്തിനേറ്റവും പിന്നിലായി വാൽസിങ്ങാം മാതാവിന്റെ രൂപവുമേന്തി പ്രസുദേന്തി സമൂഹവും, മുഖ്യ കാർമ്മികൻ മാർ സ്രാമ്പിക്കലും, വൈദികരും അണിചേരും.

തീര്‍ത്ഥാടനം സ്ലിപ്പര്‍ ചാപ്പലില്‍ എത്തിച്ചേര്‍ന്ന ശേഷം 2:45 നു ആഘോഷമായ തീര്‍ത്ഥാടന തിരുന്നാള്‍ സമൂഹ ബലിയില്‍ മാർ ജോസഫ് മുഖ്യ കാര്മ്മികത്വം വഹിക്കും.  സീറോ മലബാർ വികാരിജനറാൾമാരും, വൈദികരും സഹ കാർമ്മികരായിരിക്കും.
പരിശുദ്ധ മാതാവിന്റെ മദ്ധ്യസ്ഥതയിൽ അനുഗ്രഹങ്ങളും, ഉദ്ദിഷ്ട കാര്യ സാധ്യതയും നേടുവാൻ മലയാളികൾക്കായി കിട്ടിയിരിക്കുന്ന അനുഗ്രഹ ധന്യ വേദിയിലേക്ക് കോൾചെസ്റ്റർ കമ്മ്യുനിറ്റി ഏവരെയും സസ്നേഹം ക്ഷണിച്ചു കൊള്ളുന്നു.

 സ്വാദിഷ്ടമായ വിവിധ കേരള നാടൻ ഭക്ഷണങ്ങൾ ചൂടോടെ മിതമായ നിരക്കിൽ ലഭ്യമാക്കുന്നതിന് പ്രമുഖ കേറ്ററിംഗ് കമ്പനിയെ ആണ് നിയോഗിച്ചിരിക്കുന്നത്.

തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് ട്രസ്റ്റിമാരായ ടോമി പാറക്കല്‍ 07883010329, നിതാ ഷാജി 07443042946 എന്നിവരുമായി ബന്ധപ്പെടുവാന്‍ താല്പര്യപ്പെടുന്നു.

THE BASILICA OF OUR LADY OF WALSINGHAM, HOUGHTON ST.GILES
NORFOLK, LITTLE WALSINGHAM, NR22 6AL



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.