തിരുപ്പിറവി ദേവാലയത്തെ യുനെസ്‌ക്കോയുടെ പട്ടികയില്‍ നിന്ന് നീക്കം ചെയ്തു


ബെദ്‌ലഹേം: ക്രിസ്തു പിറന്നതെന്ന് ലോകമെങ്ങുമുള്ള ക്രൈസ്തവവിശ്വാസികള്‍ വിശ്വസിച്ചുപ്പോരുന്ന ബെദ്‌ലഹേമിലെ തിരുപ്പിറവി ദേവാലയത്തെ യുനെസ്‌ക്കോ വേള്‍ഡ് ഹെരിറ്റേജ് ലിസ്റ്റില്‍ നിന്ന് നീക്കം ചെയ്തു. തിരുപ്പിറവി ദേവാലയത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നതിന്റെ തൊട്ടുപിന്നാലെയാണ് ഇത്.

2012 ല്‍ആണ് യുനെസ്‌ക്കോയുടെ പട്ടികയില്‍ തിരുപ്പിറവി ദേവാലയം ഇടം പിടിച്ചത് ബാക്കുവില്‍ നടന്ന തീരുമാനപ്രകാരമാണ് ലിസ്റ്റില്‍ നിന്ന് തിരുപ്പിറവി ദേവാലയത്തെ നീക്കം ചെയ്തതെന്ന് പ്രസ്താവന പറയുന്നു.

കത്തോലിക്കാ സഭ, ഗ്രീക്ക് ഓര്‍ത്തഡോക്സ്സഭ, അര്‍മേനിയന്‍ സഭ എന്നിവയുടെ സംരക്ഷണത്തിലാണ് ഈ ദേവാലയം നിലകൊള്ളുന്നത്. നാലാംനൂറ്റാണ്ടിലാണ് ഇവിടെ ദേവാലയത്തിന് തുടക്കം കുറിച്ചത്. പിന്നീട് ആറാം നൂറ്റാണ്ടില്‍ പുതുക്കിപ്പണിയുകയും തുടര്‍ന്ന് കാലാനുസൃതമായ നവീകരണങ്ങള്‍ നടന്നുകൊണ്ടിരിക്കുകയുമായിരുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.