സന്തോഷിക്കണോ ഇതാ മാര്‍പാപ്പയുടെ ചില ടിപ്‌സ്

സന്തോഷിക്കാനാണ് എല്ലാവരുടെയും ആഗ്രഹം. അതിന് വേണ്ടിയാണ് എല്ലാവരുടെയും ശ്രമവും.പക്ഷേ നമ്മളില്‍ എത്രപേര്‍ക്ക് സന്തോഷിക്കാന്‍ കഴിയുന്നുണ്ട്. മനസ്സ്‌നിറയെ ആനന്ദിക്കാന്‍ കഴിയുന്നുണ്ട്. സ്വത്തുംപണവും പ്രതാപവും സ്വാധീനവും ആരോഗ്യവുംസൗന്ദര്യവും എല്ലാം ഉണ്ടായിരുന്നിട്ടും പലര്‍ക്കും സന്തോഷിക്കാന്‍ കഴിയുന്നില്ല. ഈ സാഹചര്യത്തിലാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ചില ടിപ്‌സ് പ്രയോജനകരമാകുന്നത്. അവയിലൂടെ നമുക്കൊന്ന് കടന്നുപോകാം

നിന്റെ അനന്യത തിരിച്ചറിയുക

ഓരോരുത്തരും യൂനിക്കാണ്. എന്നെപോലെയല്ല നിങ്ങള്‍. നിങ്ങളെപോലെയല്ല ഞാനും. നമ്മള്‍ പലതരത്തില്‍,രൂപത്തിലുംഭാവത്തിലും ചിന്തയിലുംകഴിവിലുമെല്ലാം വ്യത്യസ്തരാണ്. ഈ വ്യത്യസ്തതയാണ് നമ്മുടെ സമ്പത്ത്.. ഈ വ്യത്യസ്തതയെ മാനിക്കുക. തിരിച്ചറിയുക. അതുവഴി സന്തോഷംകണ്ടെത്താന്‍ നമുക്ക് കഴിയും.

നിന്നെ നോക്കി പുഞ്ചിരിക്കുക

ഓരോ ദിവസവും കണ്ണാടിയില്‍ നോക്കി സ്വയംചിരിക്കുക. ഇത് ക്രമേണ നമ്മില്‍ സന്തോഷംനിറയ്ക്കും.

ക്ഷമചോദിക്കാന്‍ പഠിക്കുക

ക്ഷമിക്കാനും ക്ഷമ കൊടുക്കാനും പഠിക്കുക.എത്രയെത്ര പേരോടാണ് നമുക്ക് ക്ഷമിക്കാനുളളത്. ഇന്നും ആത്മാവില്‍ നമുക്ക് ആരോടെങ്കിലും ക്ഷമിക്കാന്‍ കഴിയുന്നില്ലെങ്കില്‍ അത് നമ്മുടെ സന്തോഷങ്ങളെ അപഹരിച്ചുകളയും.

വലിയ സ്വപ്‌നങ്ങളുണ്ടായിരിക്കുക
പലരും ചെറിയ ചെറിയ സ്വപ്‌നങ്ങളില്‍ കുടുങ്ങിക്കഴിയുകയാണ്. നമ്മുടെ സ്വപ്‌നങ്ങള്‍ വലുതാകട്ടെ. അതുവഴി നമുക്ക് സന്തോഷിക്കാന്‍ കഴിയും.

റിസ്‌ക്ക് ഏറ്റെടുക്കുക
റിസ്‌ക്കില്‍ നിന്ന് ഒഴിഞ്ഞുമാറുമ്പോള്‍ കിട്ടുന്ന സന്തോഷം ക്ഷണികമായിരിക്കും. റിസ്‌ക്ക് ഏറ്റെടുക്കുക,വിജയിക്കുക. അപ്പോള്‍ സന്തോഷം സ്ഥിരമായിരിക്കും.

ബന്ധങ്ങള്‍ കാത്തുസൂക്ഷിക്കുക
നല്ല ബന്ധങ്ങള്‍കാത്തുസൂക്ഷിക്കുക സാമൂഹികബന്ധം നിലനിര്‍ത്തുക. നല്ല സൗഹൃദങ്ങളുണ്ടായിരിക്കുക.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.