ലെസ്റ്റര്‍ സീറോ മലബാര്‍ വിമന്‍സ് ഫോറത്തിന്റെ ഒന്നാം വാര്‍ഷികം മാര്‍ച്ച് 30 ന്

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ കീഴിലുള്ള ലെസ്റ്റര്‍ സീറോ മലബാര്‍ വിമന്‍സ് ഫോറത്തിന്റെ ഒന്നാം വാര്‍ഷികം മാര്‍ച്ച് 30 ന് നടക്കും. മദര്‍ ഓഫ് ഗോഡ് ചര്‍ച്ച് ഹാളിലാണ് വാര്‍ഷികാഘോഷങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നത്. വിമന്‍സ് ഫോറം യൂണിറ്റ് ഡയറക്ടര്‍ ഫാ. ജോര്‍ജ് തോമസ് ചേലക്കല്‍ അധ്യക്ഷനായിരിക്കും.  ഇതോട് അനുബന്ധിച്ച് ബൈബിള്‍ ക്വിസ്, കലാപരിപാടികള്‍, സെമിനാറുകള്‍ തുടങ്ങിയവ ഉണ്ടായിരിക്കും. രൂപതാ റീജിയണല്‍ എക്‌സിക്യൂട്ടീവുകള്‍ പങ്കെടുക്കും. കലാപരിപാടികള്‍ക്ക് യൂണിറ്റ് ട്രഷറര്‍ റെജി പോള്‍ ജി നേതൃത്വം നല്കും.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.