നോമ്പുകാലത്ത് നാം എന്തെല്ലാമാണ് ചെയ്യേണ്ടത്?

പാപങ്ങളോട് വിട

ശരീരത്തിന്റെ ഇംഗിതങ്ങളോട് വിട പറയുകയും ആത്മാവിന്റെ ചോദനകളെ പിന്തുടരുകയും ചെയ്യുക. ശരീരത്തെക്കുറിച്ച് ചിന്തിക്കാതെ ആത്മാവിനെക്കുറിച്ച് ചിന്തിക്കുക. ദൈവത്തോടുള്ള സ്‌നേഹത്താല്‍ ഹൃദയം നിറയ്ക്കുക. അവിടുത്തെ കല്പനകളോട് ബഹുമാനവും ആദരവും ഭയവും ഉള്ളവരായിത്തീരുക. പാപവഴികളെ ഉപേക്ഷിക്കുക

ഉപവസിക്കുക

ശൂന്യമായ ഉദരം പ്രാര്‍ത്ഥിക്കുന്നതിന് ഏറെ സഹായരമാണെന്നാണ് ആത്മീയരായ മനുഷ്യരെല്ലാവരും പറയുന്നത്. അതിന് നമ്മുടെ ഹൃദയങ്ങളെ ദൈവത്തിലേക്ക് കൂടുതല്‍ അടുപ്പിക്കാനും നയിക്കാനും കഴിവുണ്ട്. വേണ്ടെന്ന് വയ്ക്കുന്ന ഭക്ഷണത്തിന്റെ തുക ദാനധര്‍മ്മത്തിന് ഉപയോഗിക്കുക.

പ്രാര്‍ത്ഥിക്കുക

നിരന്തരമായി പ്രാര്‍ത്ഥിക്കുക., പ്രിയപ്പെട്ടവര്‍ക്ക് വേണ്ടി, ദ്രോഹിച്ചവര്‍ക്കു വേണ്ടി, തെറ്റിദ്ധരിച്ചവര്‍ക്കു വേണ്ടി..എല്ലാം പ്രാര്‍ത്ഥിക്കുക. സഭയ്ക്കും ലോകത്തിനു മുഴുവനും വേണ്ടി പ്രാര്‍ത്ഥിക്കുക.

സല്‍പ്രവൃത്തികള്‍ ചെയ്യുക

ആവശ്യക്കാരെയും അത്യാവശ്യക്കാരെയും സഹായിക്കുക. നന്മപ്രവൃത്തികള്‍ ചെയ്യുക

ദാനം കൊടുക്കുക

ദരിദ്രരെ സഹായിക്കുക, സല്‍പ്രവൃത്തികള്‍ കൊണ്ട് സഭയെ പിന്താങ്ങുക, ദൈവം നമുക്ക് ദാനമായി നല്്കിയവയെല്ലാം ദാനമായി തന്നെ അര്‍ഹതപ്പെട്ടവര്‍ക്ക് നല്കുക

ഇഷ്ടവിഭവങ്ങള്‍ ഉപേക്ഷിക്കുക

ആഗ്രഹം തോന്നുന്ന ഇഷ്ടവിഭവങ്ങള്‍ വേണ്ടെന്ന് വയ്ക്കുക. പ്രത്യേകിച്ച് നോമ്പിലെ വെള്ളിയാഴ്ചകളില്‍. ഇറച്ചി, മത്സ്യം, മധുരപലഹാരങ്ങള്‍, ടിവി, മൊബൈല്‍, ഇന്റര്‍നെറ്റ് എന്നിവയെല്ലാം ചില ഉദാഹരണങ്ങള്‍.

ആത്മീയപുസ്തകങ്ങള്‍ വായിക്കുക

വിശ്വാസം വര്‍ദ്ധിപ്പിക്കാനും ആത്മീയോന്നതിക്ക് സഹായകരവുമായ ആത്മീയഗ്രന്ഥങ്ങള്‍ വായിക്കുക. ബൈബിള്‍ വായന ശീലമാക്കിവളര്‍ത്തിയെടുക്കുക. തിരുവചനങ്ങളെക്കുറിച്ച് ധ്യാനിക്കുക.

ആഗ്രഹങ്ങളെ നിയന്ത്രിക്കുക

ഭൂമയില്‍ നിക്ഷേപംകൂട്ടിവയ്ക്കുന്നതിലേറെ സ്വര്‍ഗ്ഗത്തില്‍ന ിക്ഷേം കൂട്ടിവയ്ക്കാന്‍ ശ്രമിക്കുക. ലൗകികമായതിലേക്ക് മനസ്സ് തിരിക്കാതെ സ്വര്‍ഗ്ഗത്തിലേക്ക് മുഖമുയര്‍ത്തുക.

അനുദിനജീവിതത്തിലെ കര്‍ത്തവ്യങ്ങള്‍ വിശ്വസ്തതയോടെ ചെയ്യുക

അനുദിനജീവിതത്തില്‍ ദൈവം നമുക്ക് തന്നിരിക്കുന്ന ഉത്തരവാദിത്തങ്ങള്‍ ഭംഗിയായും ആത്മാര്‍ത്ഥമായും ചെയ്യുക. അനുദിനജീവിതവ്യാപാരങ്ങളെല്ലാം ക്രിസ്തുവിലൂടെ നിറവേറ്റുക.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.