പണമില്ലെങ്കിലും സാരമില്ല ഡയാലിസിസ് ചെയ്യാം, കിഡ്‌നിരോഗികളെ സഹായിക്കാനായി ഇരിങ്ങാലക്കുട രൂപത


ഇരിങ്ങാലക്കുട: നിര്‍ദ്ധനരോഗികളെയും കുടുംബത്തെയും സഹായിക്കുന്നതിന്റെ ഭാഗമായി ഇരിങ്ങാലക്കുട രൂപത ഡയാലിസിസിസിന് വേണ്ടി ഒന്നരക്കോടി രൂപയുടെ വന്‍പദ്ധതിയുമായി രംഗത്ത്. പണമില്ലാതെ ഡയാലിസിസ് ചെയ്തുകൊടുക്കുന്ന പദ്ധതിക്കാണ് ഇവിടെ തുടക്കം കുറിച്ചിരിക്കുന്നത്.

മാതാവിന്റെ ജനനതിരുനാള്‍ ദിനമായ സെപ്തംബര്‍ എട്ടിന് ഇതിന്റെ പ്രവര്‍ത്തനം ആരംഭിക്കാനാണ് തീരുമാനം. അഞ്ച് ഡയാലിസിസ് മെഷിനുകള്‍ വഴി രണ്ടു ഷിഫ്റ്റുകളിലായി പന്ത്രണ്ട് രോഗികള്‍ക്കാണ് ഒരു ദിവസം ഇതുവഴി ഡയാലിസിസ് സേവനം ലഭ്യമാകുന്നത്.

75 ലക്ഷം രൂപ അടിസ്ഥാന സകര്യങ്ങള്‍ക്കും അത്രയും രൂപ തന്നെ ഓരോ വര്‍ഷവും തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കും ആവശ്യമായി വരും.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.