അബോര്‍ഷന്‍ ചെയ്തവരുടെ പാപങ്ങള്‍ മോചിക്കാന്‍ നോമ്പുകാലത്ത് വൈദികര്‍ക്ക് അനുവാദം


മനില: അബോര്‍ഷന്‍ ചെയ്തവരുടെ പാപങ്ങള്‍ മോചിക്കാന്‍ വൈദികര്‍ക്ക് അനുവാദം നല്കിക്കൊണ്ട് ബോറോന്‍ഗാനിലെ ബിഷപ് ക്രിസ്പിന്‍ വാര്‍ക്വീസ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. നോമ്പുകാലത്തോട് അനുബന്ധിച്ചാണ് ബിഷപ് ക്രിസ്പിന്‍ വൈദികര്‍ക്ക് ഈ പ്രത്യേക അനുവാദം നല്കിയിരിക്കുന്നത്. എന്നാല്‍ നവാഭിഷക്തരായ വൈദികരെ ഈ പാപം മോചിക്കാനുള്ള അനുവാദത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുമുണ്ട്. എന്നാല്‍ ഈ ആനുകൂല്യം സ്ത്രീകള്‍ക്ക് അബോര്‍ഷന്‍ ചെയ്യുന്നതിനുള്ള ലൈസന്‍സ് ആയി കാണരുതെന്നും ബിഷപ് മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. അബോര്‍ഷന്‍ എന്ന പാപത്തെക്കാള്‍ വലുതാണ് ദൈവത്തിന്റെ കരുണയെന്ന് ഓര്‍മ്മിപ്പിക്കുകയാണ് ഇതിന്റെ ലക്ഷ്യമെന്നും ബിഷപ് വ്യക്തമാക്കി. കരുണയുടെ വര്‍ഷം പ്രമാണിച്ച് 2015 ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പ തിരഞ്ഞെടുക്കപ്പെട്ട ചില വൈദികര്‍ക്ക് അബോര്‍ഷന്‍ ചെയ്തവരുടെ പാപങ്ങള്‍ മോചിക്കാന്‍ അനുവാദം നല്കിയിരുന്നു. 2012 ല്‍ മാത്രം 610,000 അബോര്‍ഷനുകള്‍ നടന്നിട്ടുണ്ടെന്നാണ് കണക്ക്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.