ഡിസംബര്‍ എട്ടിലെ ലോകവ്യാപകമായ വനിതാ ജപമാല പ്രാര്‍ത്ഥനയില്‍ യുഎഇയിലെ സ്ത്രീകളും പങ്കെടുക്കുന്നു

അബുദാബി: ലോകവ്യാപകമായി നടക്കുന്ന വനിതകളുടെ ജപമാല പ്രാര്‍ത്ഥനയില്‍ യുഎഇയിലെ സ്ത്രീകളും പങ്കെടുക്കും. ഡിസംബര്‍ എട്ടിനാണ് ലോകവ്യാപകമായി വനിതകളുടെ ജപമാല പ്രാര്‍ത്ഥന നടക്കുന്നത്. അബുദാബിയില്‍ ജീവിക്കുന്ന കൊളംബിയന്‍ ദമ്പതികളായ മാര്‍ത്ത- ദാരിയോ ദമ്പതികളാണ് ഈ പ്രാര്‍ത്ഥനായജ്ഞത്തിന് ചുക്കാന്‍പിടിക്കുന്നത്.

യുഎഇയിലെ ക്രൈസ്തവപ്രാതിനിധ്യം വെറും ഏഴു ശതമാനം മാത്രമാണ്. ഇവിടുത്തെ ജനസംഖ്യയില്‍ 75 ശതമാനവും ഇസ്ലാം മതവിശ്വാസികളാണ്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.