സഭയ്ക്ക് നിങ്ങളെ ആവശ്യമുണ്ട് : യുവജനങ്ങളോട് മാര്‍പാപ്പ

ഇസ ടൗണ്‍: സഭയ്ക്ക നിങ്ങളെ ആവശ്യമുണ്ടെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ.ചരിത്രം തിരുത്തിയ ബഹ് റൈന്‍ സന്ദര്‍ശന വേളയില്‍ യുവജനങ്ങളുമായി നടത്തിയ കൂടിക്കാഴ്ചാ വേളയിലാണ് മാര്‍പാപ്പ.ഇക്കാര്യം പറഞ്ഞത്.

സേക്രട്ട് ഹാര്‍ട്ട് സ്‌കൂളിലായിരുന്നു സംഗമം. 29 രാജ്യങ്ങളില്‍ നിന്നുളള 1215 വിദ്യാര്‍ത്ഥികളുമായിട്ടായിരുന്നു കൂടിക്കാഴ്ച. കത്തോലിക്കരും മുസ്ലീമുകളും ഉള്‍പ്പടെ വ്യത്യസ്ത മതവിശ്വാസികളായിരുന്നു വി്ദ്യാര്‍ത്ഥികള്‍.

1940 ല്‍ ആരംഭിച്ച സ്‌കൂള്‍ 2003 മുതല്‍ അപ്പസ്‌തോലിക് കാര്‍മ്മലെറ്റ് സിസ്‌റ്റേഴ്‌സാണ് നടത്തുന്നത്.

യുവജന്ങ്ങളായ നിങ്ങള്‍ ആശയങ്ങള്‍ കൈമാറുന്നതില്‍ ഭയക്കരുതെന്നും സംവാദം നിങ്ങള്‍ക്കിടയിലുണ്ടാവണമെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു. ഐകദാര്‍ഢ്യത്തിന്റെയും സൗഹൃദത്തിന്റെയും അടിസ്ഥാനത്തിലാവണം നിങ്ങള്‍ സമൂഹത്തിന്റെ അടിസ്ഥാനമായിത്തീരേണ്ടത്. ഭയം കൂടാതെ മുന്നോട്ടുപോവുക. ഒരിക്കലും തനിച്ചാകാതിരിക്കുക. ദൈവം ഒരിക്കലും നിങ്ങളെ തനിയെ വിടില്ല. നിങ്ങള്‍ അവിടുത്തോട് കൈ ചോദിക്കാനായി അവിടന്ന് കാത്തുനില്ക്കുകയാണ്. അവിടന്ന് കൂടെ വരുകയും നമ്മെ നയിക്കുകയും ചെയ്യുന്നു. അതൊരിക്കലും അടയാളങ്ങളിലൂടെയോ അത്ഭുതങ്ങളിലൂടെയോ അല്ല നമ്മുടെ ചിന്തകളും വിചാരങ്ങളും വഴിയാണ്. മറ്റുള്ളവരെ പരിഗണിക്കുന്നത് എത്രയോ മനോഹരമായ കാര്യമാണ്. ബന്ധങ്ങള്‍ സൃഷ്ടിക്കുക. മറ്റുള്ളവരെ പരിഗണിക്കുന്നകാര്യം ഒരിക്കലും മറന്നുപോകരുത്. പാപ്പ പറഞ്ഞു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.