മാനസാന്തരം സൃഷ്ടിക്കുകയാണ് ധ്യാനങ്ങളുടെ ലക്ഷ്യം


ആലപ്പുഴ:മാനസാന്തരം സൃഷ്ടിക്കുകയാണ് ധ്യാനങ്ങളുടെ ലക്ഷ്യമെന്ന് ചങ്ങനാശ്ശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍.

ദൈവവചനം ഓരോ വ്യക്തിയുടെയും മനോഭാവങ്ങളിലും കാഴ്ചപ്പാടുകളിലും മാറ്റങ്ങള്‍വരുത്തും. കാഴ്ചപ്പാടുകള്‍ കുറ്റമറ്റതായിരിക്കുക എന്നതാണ് പ്രധാനം. കാഴ്ചപ്പാടുകളുടെ മാറ്റമാണ് ഇന്നുണ്ടാകേണ്ടത്.

കേരളത്തില്‍ ക്രൈസ്തവര്‍ സുരക്ഷിതരാണ്. എന്നാല്‍ പല സ്ഥലങ്ങളിലും ഇതല്ല സ്ഥിതി. പക്ഷേ പീഡനം ഏറ്റുവാങ്ങുമ്പോഴും വിശ്വാസത്തില്‍ അവര്‍ കൂടുതല്‍ ശക്തി പ്രാപിക്കുകയാണ്. മാര്‍ തോമസ് തറയില്‍ പറഞ്ഞു.

പഴവങ്ങാടി മാര്‍ സ്ലീവാ ഫൊറോന പള്ളിയില്‍ ബ്ര.സാബു ആറുതൊട്ടിയിലും സംഘവും നയിക്കുന്ന കൃപാഗ്നി കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മാര്‍ തോമസ് തറയില്‍..



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.