മിഡില്‍ ഈസ്റ്റിലെ ക്രൈസ്തവരുടെ സുരക്ഷ: റഷ്യന്‍ പ്രസിഡന്റും മാര്‍പാപ്പയും തമ്മില്‍ 55 മിനിറ്റ് നേരത്തെ ചര്‍ച്ച

വത്തിക്കാന്‍ സിറ്റി:റഷ്യന്‍പ്രസിഡന്റ് വഌഡിമര്‍ പുടിന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയെ സന്ദര്‍ശിച്ചു. 55 മിനിറ്റ് നേരം നീണ്ടു നിന്നു ഇരുവരും തമ്മിലുള്ള സ്വകാര്യ സംഭാഷണം. മിഡില്‍ ഈസ്റ്റിലെ ക്രൈസ്തവരുടെ സുരക്ഷയും വെനിസ്വേല, യുക്രൈന്‍ എന്നിവിടങ്ങളിലെ സമീപകാല സ്ഥിതിയും ഇരുവരും ചര്‍ച്ച ചെയ്തു. ഇത് മൂന്നാം തവണയാണ് പുടിന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയെ സന്ദര്‍ശിക്കുന്നത്. നിശ്ചയിച്ചിരുന്നതില്‍ നിന്നും ഒരു മണിക്കൂര്‍ വൈകിയാണ് പുടിന്‍ വത്തിക്കാനിലെത്തിയത്. എനിക്ക് വേണ്ടി സമയം നീക്കിവച്ചതില്‍ നന്ദി. പുടിന്‍ അറിയിച്ചു. കര്‍ദിനാള്‍ പെട്രോ പരോലിന്‍, ആര്‍ച്ച് ബിഷപ് പോള്‍ റിച്ചാര്‍ഡ് എന്നിവരുമായും പുടിന്‍ സംസാരിച്ചു. പുടിന്റെ സന്ദര്‍ശനത്തിന് തൊട്ടു മുമ്പ് 14 റഷ്യന്‍ നാവികരുടെ മരണത്തില്‍ പാപ്പ അനുശോചനം രേഖപ്പെടുത്തിയിരുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.