പട്ടാളക്കാരുടെ ഉപദ്രവങ്ങളില്‍ നിന്ന് സുരക്ഷ നല്കണമെന്ന ആവശ്യം കോടതി തള്ളി

മനില: കത്തോലിക്കാസഭയും മനുഷ്യാവകാശ സംഘടനകളും തങ്ങള്‍ക്ക് പട്ടാളക്കാരുടെ ഉപദ്രവങ്ങളില്‍ നിന്ന് നിയമപരമായ സംരക്ഷണം നല്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പരാതി കോടതി തള്ളി. പരാതിയില്‍ പറഞ്ഞിരിക്കുന്നതുപോലെയുളള ആരോപണങ്ങള്‍ക്ക് തെളിവു കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല എന്നാണ് കോടതിയുടെ നിഗമനം.

പരാതിയില്‍ ഉന്നയിച്ച എക്‌സ്ട്രാജുഡീഷ്യല്‍ കൊലപാതകങ്ങള്‍, അപ്രത്യക്ഷമാകലുകള്‍, അകാരണമായ അറസ്റ്റ്, അപകീര്‍ത്തിപ്പെടുത്തല്‍ തുടങ്ങിയവയ്‌ക്കൊന്നും തെളിവുകളില്ലെന്നും അതുകൊണ്ട് നിയമപരമായ സംരക്ഷണം നല്‌കേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി.

ഏതെങ്കിലും ഒരു വ്യക്തിക്ക് ഗവണ്‍മെന്റ് അധികാരികളില്‍ നിന്ന് അനീതിപരവും നിയമവിധേയവുമല്ലാത്ത വിധത്തില്‍ ജീവനോ സ്വത്തിനോ സ്വാതന്ത്ര്യത്തിനോ ഭീഷണി നേരിടുകയാണെങ്കില്‍ അവര്‍ക്ക്‌സുരക്ഷ നല്‌കേണ്ടതുണ്ടെന്ന നിയമം സുപ്രീം കോടതി പാസാക്കിയത് 2007 ല്‍ ആയിരുന്നു. ഇതനുസരിച്ചാണ് സഭ നിയമപരിരക്ഷ ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.

കോടതിയുടെ നടപടിയെ മനുഷ്യാവകാശ സംഘടനകളും സഭയും അപലപിച്ചു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.