2025 ലെ ജൂബിലി വര്‍ഷത്തിന്റെ ആപ്തവാക്യം വത്തിക്കാന്‍ പ്രസിദ്ധീകരിച്ചു

വത്തിക്കാന്‍ സിറ്റി: 2025ലെ സ്‌പെഷ്യല്‍ ജൂബിലി വര്‍ഷത്തോട് അനുബന്ധിച്ചുള്ള ഒരുക്കങ്ങള്‍ പുരോഗമിച്ചുകൊണ്ടിരിക്കവെ ജൂബിലി വര്‍ഷത്തിന്റെ മോട്ടോ വത്തിക്കാന്‍ പ്രസിദ്ധീകരിച്ചു. പ്രത്യാശയുടെ തീര്‍ത്ഥാടനം എന്നതാണ് വിഷയം. ആര്‍ച്ച് ബിഷപ് റിനോയാണ് ഇക്കാര്യം അറിയിച്ചത്. 2000 ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ പ്രഖ്യാപിച്ച മഹാജൂബിലി, 2015ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പ്രഖ്യാപിച്ച കരുണയുടെ അസാധാരണ ജൂബിലി വര്‍ഷം എന്നിവയ്ക്ക് ശേഷമാണ് 2025 ലെ ജൂബിലി കടന്നുവരുന്നത്.

ഈ ജൂബിലിയോട് അനുബന്ധിച്ച് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലെ വിശുദ്ധവാതില്‍ വിശ്വാസികള്‍ക്കായി തുറന്നുകൊടുക്കും. ജൂബിലി വര്‍ഷങ്ങളില്‍ മാത്രമേ ഈ വാതില്‍ തുറന്നുകൊടുക്കാറുള്ളൂ. അല്ലെങ്കില്‍ 25 വര്‍ഷം കൂടുമ്പോഴും. ഈ വാതിലിലൂടെ കടന്നുപോകുന്നവര്‍ക്ക് ദണ്ഡവിമോചനവും നിബന്ധനകളോടെ നല്കിവരാറുണ്ട്. റോമിലെ പ്രധാനപ്പെട്ട നാലു മേജര്‍ ബസിലിക്കകള്‍ക്ക് ഹോളി ഡോറുകളുണ്ട്.

വിശുദ്ധ ഗ്രന്ഥാടിസ്ഥാനത്തിലാണ് സഭ ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.