വാഷിംങ്ടണ്‍: അമേരിക്കയില്‍ അബോര്‍ഷന്‍ നിരക്കില്‍ കുറവെന്ന് കണക്കുകള്‍ചൂണ്ടിക്കാട്ടി പ്രോലൈഫ് പ്രവര്‍ത്തകര്‍. പതിനായിരത്തോളം കുഞ്ഞുങ്ങള്‍ ഇപ്പോള്‍ജീവനോടെയിരിക്കുന്നുവെന്ന് പ്രോ അബോര്‍ഷന്‍ ഗ്രൂപ്പ് പറയുന്നു. റോ.വി വാഡെ സംബന്ധിച്ച് സുപ്രീം കോടതി കൈക്കൊണ്ട നടപടിയെ തുടര്‍ന്നാണ് ഇത്.
ജൂലൈ, ആഗസ്റ്റ് മാസങ്ങളിലെ കണക്കുകള്‍ ഉദ്ധരിച്ചാണ് ഈ വിവരം പുറത്തുവിട്ടിരിക്കുന്നത്. അബോര്‍ഷന്‍ നിരക്കില്‍ ആറു ശതമാനത്തോളം കുറവു വന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ഇതേ നിലയില്‍ മു്‌ന്നോട്ടുപോയാല്‍ 60000 ജീവനുകള്‍ ഒരുവര്‍ഷത്തില്‍ രക്ഷിക്കാന്‍ കഴിഞ്ഞേക്കും എന്നും പ്രതീക്ഷിക്കുന്നു.