മെക്‌സിക്കോ സിറ്റി കത്തീഡ്രല്‍ കത്തിക്കാന്‍ അബോര്‍ഷന്‍ അനുകൂലികളുടെ ശ്രമം

മെക്‌സിക്കോ സിറ്റി: അബോര്‍ഷന്‍ നിയമവിധേയമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നടത്തിയ പ്രക്ഷോഭത്തില്‍ കത്തീഡ്രല്‍ കത്തിക്കാന്‍ ശ്രമം. മെട്രോപ്പോലീറ്റന്‍ കത്തീഡ്രല്‍ കത്തിക്കാനാണ് അബോര്‍ഷന്‍ ആക്ടിവിസ്റ്റുകള്‍ ശ്രമിച്ചത്.

തീ കൊളുത്തിയെങ്കിലും അഗ്നിസേനാ വിഭാഗത്തിന്റെ ഇടപെടല്‍ തീ പടരുന്നത് തടഞ്ഞു. കത്തീഡ്രലിന്റെ പ്രധാനവാതില്ക്കല്‍ വിശ്വാസികളും നിലയുറപ്പിച്ചിട്ടുണ്ടായിരുന്നു. പോലീസിന്റെ ഇടപെടലും കൂടുതല്‍ അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കി.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.