ബോബിയച്ചന്റെ അഞ്ചപ്പം പദ്ധതി ഇന്ത്യയിലെ അഞ്ച് വടക്കന്‍ സംസ്ഥാനങ്ങളിലേക്ക് കൂടി

ന്യൂഡല്‍ഹി: വേള്‍ഡ് പീസ് മിഷന്റെ ആഭിമുഖ്യത്തില്‍ ദരിദ്രര്‍ക്കായുള്ള സൗജന്യ ഭക്ഷണവിതരണ ശൃംഖലയായ അഞ്ചപ്പം രാജസ്ഥാന്‍,പഞ്ചാബ്, ഒഡീഷ, ആസാം, ഡല്‍ഹി എന്നിവിടങ്ങളിലേക്കു കൂടി വ്യാപിച്ചു. ഗോര്‍ഗോണ്‍ ബിഷപ് ജേക്കബ് മാര്‍ ബര്‍ണബാസ് ഇതിന്റെവിതരണോദ്ഘാടനം നിര്‍വഹിച്ചു.

നിര്‍ദ്ധനരും അശരണരുമായ മനുഷ്യരുടെഇടയിലാണ് വേള്‍ഡ് പീസ് മിഷന്‍ പ്രവര്‍ത്തകര്‍ അന്നംഎത്തിക്കുന്നത്. ഒമ്പത് ആഫ്രിക്കന്‍ രാജ്യങ്ങളിലും മൂന്നുവര്‍ഷമായി അഞ്ചപ്പംപദ്ധതിയിലൂടെ ഭക്ഷണ വിതരണം നടക്കുന്നുണ്ട്.

വേള്‍ഡ് പീസ് മിഷന്റെ ചെയര്‍മാന്‍ സണ്ണി സ്റ്റീഫനാണ്. വടക്കെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത് ഫാ. മാത്യു വടക്കേക്കാട്ടും സിസ്റ്റര്‍ വിനീത എസ്‌ഐസിയും ചേര്‍ന്നാണ്.

വേള്‍ഡ് പീസ്മിഷന്‍ സ്പിരിച്വല്‍ ഡയറക്ടര്‍ ഫാ. ബോബി ജോസ്‌കട്ടിക്കാടിന്റെനേതൃത്വത്തില്‍ കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ പാവങ്ങള്‍ക്ക് സൗജന്യമായി ഭക്ഷണം നല്കുന്ന അഞ്ചപ്പം ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നുണ്ട്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.